ഇരുട്ട് പരക്കണം ഒന്ന് മൂത്രമൊഴിക്കാന്‍; ദുരിത ജീവിതത്തിന്റെ ദിവസങ്ങളെണ്ണി കുട്ടനാട്
ഹരിപ്പാട്: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുമ്ബോഴും മഴ തീര്‍ത്ത കെടുതികള്‍ക്ക് അയവില്ല. വീടുകള്‍ കയ്യേറിയ വെള്ളം ഒഴിയാന്‍ ദുരിതാശ്വാസ ക്യാമ്ബുകളിലെ ദുരിത ജീവിതത്തിന്റെ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് കുട്ടനാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ജനങ്ങള്‍.
ഒരു പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്ബ് മാത്രമാണ് ഉണ്ടാവുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഒരുമിച്ച്. മൂത്രമൊഴിക്കാന്‍ പോലും ഇരുട്ടു പരക്കാന്‍ കാത്തിരിക്കണം. പ്രസവ ശുശ്രൂഷയിലും മുലയൂട്ടുന്നവരുമായുള്ള സ്ത്രീകളാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്.
ടാര്‍പോളിന്‍ കെട്ടി ഭക്ഷണം തയ്യാറാക്കുന്നു. പലരുടേയും ഉറക്കം വള്ളത്തിലാണ്.
മഴ പെയ്യുമ്ബോള്‍ കുട പിടിച്ചിരിക്കണം. കുളിച്ചിട്ട് പലരും ആഴ്ചയൊന്നായെന്ന് പറയുന്നു. മൂത്രപ്പുര കെട്ടാനുള്ള സൗകര്യം എങ്ങുമില്ല. പകല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ സാധിക്കാത്തതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് വരുന്നു.
റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഇടയ്ക്ക് ഇവിടേയ്ക്ക് എത്തും. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങള്‍ ഇവര്‍ എത്തിക്കും. ഡോക്ടര്‍മാര്‍ മരുന്ന് നല്‍കും. എങ്കിലും കുഞ്ഞുങ്ങളേയും കൊണ്ട് ക്യാമ്ബില്‍ കഴിയുന്നവര്‍ക്ക് ദുരിതം തന്നെയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്