×

കനത്ത മഴയെ തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞുവീണു

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞുവീണു. ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്ത് കവാടത്തിന് മുകള്‍വശത്ത് ഷോട്ട്ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞുവീണത്. ഏകദേശം പണി പൂര്‍ത്തിയായ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇടിഞ്ഞുവീണത്. ഇതോടെ ടണലിന്റ സുരക്ഷ ഭീഷണിയിലായിരിക്കുകയാണ്.

പാറ പൊട്ടിച്ചു നീക്കിയാല്‍പ്പോലും മണ്ണിടിച്ചിലുണ്ടാകുമെന്ന സാഹചര്യമാണുള്ളത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് തുരങ്കത്തിന്റെ മുകള്‍ ഭാഗം ഇടിയാന്‍ തുടങ്ങിയത്. വനഭൂമിയായതിനാല്‍ ഇതിന് മുകളില്‍ ധാരാളണം മരങ്ങളുണ്ട്.

തുരങ്കത്തിനു മുകളില്‍ ഇരുവശത്തേക്കുമായി വെള്ളം ഒഴുക്കുന്നതിനുവേണ്ടി കാച്ച് വാട്ടര്‍ ഡ്രൈനേജ് നിര്‍മ്മിക്കുന്നതിനായി വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാണ കമ്പനിയായ പ്രഗതി ഗ്രൂപ്പ് കെഎംസിക്ക് കത്ത് നല്‍കിയിരുന്നത്. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയായിട്ടും വനംവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഈ ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രഗതി ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top