നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടാനുള്ള കമ്മീഷന്‍ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണകേസുമായി ബന്ധപ്പെട്ട് പൊലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത്.
രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദനമേറ്റെന്നായിരുന്നു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ രാജ് കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷി മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. 2019 ജൂലായ് 21നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്