യുഡിഎഫിനെ ക്ഷീണിപ്പിക്കാന്‍ മുസ്ലീം ലീഗ് ഇല്ല; മൂന്നാം സീറ്റില്‍ നിന്ന് പിന്നോട്ട്
കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് കിട്ടേണ്ട മൂന്നാം സീറ്റ് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സീറ്റിന്റെ എണ്ണത്തെ കുറിച്ച് 18 ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയുണ്ടാകും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് ലീഗ് നേതാക്കള്‍ പാണക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗംവിശദമായി ചര്‍ച്ച ചെയ്‌തെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ് യുഡിഎഫിനും യുപിഎക്കും ഉള്ളത്. അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനിതിരെ ശക്തമായ സാന്നിദ്ധ്യം മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നാണ് മുസ്ലീം ലീഗ് നിലപാടെന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു.
പാര്‍ട്ടി എംഎല്‍എമാരേയും എംപിമാരേയും പാര്‍ട്ടിഭാരവാഹികളുമാണ് പാണക്കാട്ട് നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്