ചന്ദ്രികയിലെ നിക്ഷേപം: ഇ.ഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്‌തെന്ന് ജലീല്‍; വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ചന്ദ്രികയിലെ 10 കോടി രൂപയുടെ നിക്ഷേപത്തിന്റെ പേരില്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കുഞ്ഞാലിക്കുട്ടിയുടെ പണമാണ് ചന്ദ്രികയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചതാണെന്നും ജലീല്‍ പറഞ്ഞു.
പാണക്കാട് തങ്ങള്‍ക്ക് ഇ.ഡി നല്‍കിയതെന്ന് പറയുന്ന കത്തും ജലീല്‍ പുറത്തുവിട്ടു. ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്ന് ഇ.ഡി വീട്ടിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തുവെന്നുമാണ് ജലീലിന്റെ ആരോപണം.
മലപ്പുറത്തെ ബാങ്കില്‍ 110 കോടി കള്ളപ്പണത്തില്‍ മൂന്നു കോടി കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീല്‍ ആരോപിച്ചു.
എന്നാല്‍ ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയുടെ ഫണ്ട്് ചന്ദ്രികയില്‍ വന്നിട്ടുണ്ടോയെന്ന അന്വേഷിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്