×

സുരേന്ദ്രനും കുമ്മനത്തിനും താല്‍പ്പര്യകുറവ്- ബിജെപി തീരുമാനം വൈകുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച്‌ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. കുമ്മനം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുകയാണ്. മറ്റിടങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമധാരണയി കൈക്കാള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നാളെ സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

കുമ്മനം നിലപാട് അറിയച്ചതോടെ പകരമാരെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ബിജെപി ജില്ലാ പ്രസിസന്റ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആര്‍എസ്‌എസിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവി രാജേഷിനെ മത്സരിപ്പിക്കണമെന്നാണ് മുരളീധരവിഭാഗം നേതാക്കളുടെ ആവശ്യം. മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

പട്ടികയിലുള്ള സംസ്ഥാന സമിതിയംഗം വി.വി രാജേഷിന് യുവ പരിവേഷമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ എന്നതാണ് തടസമായി ഉന്നയിക്കുന്നത്. പട്ടികയിലുള്ള സംസ്ഥാന വക്താവ് എം എസ് കുമാര്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു.ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിനെയും ഉള്‍പ്പെടുത്തിയാണ് വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മഞ്ചേശ്വരത്തെയും കോന്നിയിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുണ്ടാവുന്നതാണ് നേട്ടം ചെയ്യുകയെന്നതാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. കോന്നിയില്‍ ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top