കുമാരസ്വാമി ഭരണം തുടങ്ങിയതിന് പിന്നാലെ സമരവുമായി ബിജെപി; കര്‍ണാടകയില്‍ തിങ്കളാഴ്ച ബന്ദ്
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ബിജെപി സമരത്തിനൊരുങ്ങുന്നു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വരുന്ന തിങ്കളാഴ്ച ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതെനന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം. കൂട്ടുകക്ഷി മന്ത്രിസഭയാണ് എന്നതരത്തിലുള്ള കഥകള്‍ കേള്‍ക്കാന്‍ കര്‍ഷകര്‍ തയാറല്ല. നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്നും അല്ലാത്തപക്ഷം ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ, അഴിമതി വിരുദ്ധ സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടമെന്നും ജനങ്ങളെ കുമാരസ്വാമി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെ്‌നനും യെദിയൂരപ്പ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്