കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് പ്രകോപനമില്ലാതെ; അക്രമണത്തിനെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച്
തിരുവനന്തപുരം: കെഎസ് യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ അക്രമണത്തിനെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച്. പ്രകോപനമില്ലാതെയാണ് കെഎസ് യു പ്രവര്‍ത്തകരെ ചില പൊലീസുകാര്‍ മര്‍ദിച്ചത്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ മുന്നിലിട്ട് പ്രവര്‍ത്തകരുടെ തല തല്ലിപ്പൊട്ടിക്കുകയായിരുന്നു. അക്രമം നടത്തിയ പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ നപടിയൊന്നുമുണ്ടായില്ല.
ശബരിമല വിഷയത്തില്‍ നിരാഹാരം നടത്തുന്ന എംഎഎല്‍എമാര്‍ക്ക് ഐക്യാദാര്‍ഡ്യവുമായി സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തിയ കെ എസ് യുക്കാരെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ കെഎപി ക്യാമ്ബലിലെ പൊലീസുകാര്‍ അടിച്ചത്. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് പൊലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മൂന്നു പൊലീസുകാര്‍ ലാത്തിയുമായി കുതിച്ചെത്തി കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.
ആ സമയം കന്റോണ്‍മെന്റ് അസി.കമ്മീഷണറും സിഐയും എസ്‌ഐയും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ നിര്‍ദേശമില്ലാതെയാണ് മര്‍ദിച്ചത് എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. ഒരു പ്രവര്‍ത്തകന്റെ തല പൊലീസുകാരന്‍ അടിച്ചു പൊട്ടിച്ചു. മറ്റൊരു പൊലീസുകാരന്‍ പൊട്ടിയ തലയില്‍ വീണ്ടുമടിച്ചു. വീക്ഷണത്തിന്റെ ഫോട്ടോഗ്രാഫര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. കന്റോണ്‍മെന്റ് എസ്‌ഐയാണ് അഴിഞ്ഞാടിയ പൊലീസുകാരെ പിടിച്ചുമാറ്റിയത്. അക്രമണം നടത്തിയ പൊലീസുകാരുടെ വിവരങ്ങള്‍ കമ്മീഷണര്‍ ശേഖരിച്ചിട്ടുണ്ട്. സംഭവം പരിശോധിച്ച് വരുകയാണ് എന്നാണ് കമ്മീഷണര്‍ പി.പ്രകാശ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്