കെഎസ്ആര്‍ടിസിയില്‍ 27471 പേരില്‍ 571 പേര്‍ ഒഴികെ 98 % പേര്‍ വോട്ട് രേഖപ്പെടുത്തി – ഫലം ജനുവരി ഒന്നിന്
തിരുവനന്തപുരം; കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന 97.73 % പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍വ്വഹിച്ചത്. തിരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതല്‍ വോട്ടര്‍മാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.
സോണ്‍ തിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10349 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ 10147 പേര്‍ വോട്ട് രേഖപ്പെടുത്തി. (98.05%), കോഴിക്കോട് 7305 പേരില്‍ 7121 പേര്‍ വോട്ട് രേഖപ്പെടുത്തി. (97.56%), എറണാകുളം സോണില്‍ 9817 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ 9574 പേരും വോട്ട് രേഖപ്പെടുത്തി ( 97.52 %).
ഇരിങ്ങാലക്കുട, എടത്വ, മൂലമറ്റം, നെടുമങ്ങാട്, വിതുര, ആര്യനാട്, അടൂര്‍, ആര്യങ്കാവ്, പന്തളം എന്നിവിടങ്ങില്‍ 100% പേരും വോട്ട് രേഖപ്പെടുത്തി.
കാലാവധി അവസാനിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇത്തവണ ഡിസംബറില്‍ ഹിതപരിശോധന നടത്തിയത്. ജനുവരി ഒന്നിന് ഫലപ്രഖ്യാപനം നടത്തും.
കഴിഞ്ഞ ഒരു വര്‍ഷത്തിനകം 120 ദിവസം ഡ്യൂട്ടിയോ, ഹാജരോ തികച്ചവര്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്