കെ എസ് ആര്‍ ടി സിയുടെ ആദ്യ ഇലക്‌ട്രിക് ബസ് എത്തി; നാളെ പത്രസമ്മേളനം
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പുതിയ ചരിത്രമെഴുതാന്‍ ഇലക്ടിക് ബസുകളും. കേരളത്തില്‍ സര്‍വ്വീസ് നടത്താനുള്ള ആദ്യ വണ്ടി ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി. പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലാണ് ബസുള്ളത്. ഡ്രൈവര്‍ എത്തിയാല്‍ മാത്രമേ ഇത് ട്രൈയിലറില്‍ നിന്ന് പുറത്തിറക്കൂ. അതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. ഡ്രൈവര്‍ ഇന്ന് തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ആ മാസം 18 മുതലാകും ബസിന്റെ ഓട്ടം തുടങ്ങുക. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. വിജയിച്ചാല്‍ കേരളമാകെ ഇലക്‌ട്രിക് ബസുകളെത്തും.
പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി കൂടി വരുന്നത് പോതുജനങ്ങളെ എന്നപോലെ തന്നെ കഷ്ടത്തിലാക്കുന്നത് നഷ്ടത്തിലോടുന്ന കെഎസ്‌ആര്‍ടിസിയെ കൂടിയാണ്. ദൈനംീിന ചെലവ്ക്കുള്‍ക്ക് പണം കണ്ടെത്തി കട ബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കെഎസ്‌ആര്‍ടിസിക്ക് ഇന്ധനവില തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ ഇലക്‌ട്രിക് ബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനാണ കെഎസ്‌ആര്‍ടിസി പദ്ധതി. വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം വെറ്റ് ലീസ് മാതൃകയില്‍ വാടകയ്ക്കെടുക്കും. ഇതിന്റെ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്.
ഈ മാസം 18 മുതലാണ് തിരുവനന്തപുരം സിറ്റിയില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങുക. പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആകും സര്‍വീസ്. നിരവധി മേന്മകളുണ്ട് ഈ സര്‍വീസിന്. ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകള്‍. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എഎസ്‌ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്ബനിയാണ് തലസ്ഥാനത്തും ട്രയല്‍ റണ്‍ നടത്തുന്നത്. കര്‍ണാടകം, ആന്ധ്ര, ഹിമാചല്‍, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ ഇലക്‌ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസ്സുകള്‍ ഇവിടെയും നടപ്പാക്കാനാകും. ഡീസല്‍ ബസ്സുകള്‍ ക്രമേണ കുറയുകയും ചെയ്യുമെന്നും സിഎംഡി അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്