കെഎസ്‌ആര്‍ടിസിയില്‍ വച്ച് യുവതിയെ കടന്ന് പിടിച്ചു; യുവതി കൊടുത്ത എട്ടിന്റെ പണി ഇങ്ങനെ
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കൈകാര്യം ചെയ്തു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. ശല്യം ഉണ്ടായിട്ടും പല സ്ത്രീകളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയപ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കു ചേരാനെത്തിയ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം പ്രതികരിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയത് യുവതി ചോദ്യം ചെയ്തപ്പോള്‍ യുവാവ് അസഭ്യം പറഞ്ഞു. ഇതില്‍ രോഷം പൂണ്ട യുവതി യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവി (28) നെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരക്കുള്ള ബസില്‍ തുടക്കം മുതലേ സജീവ് അപമര്യാദയായി പെരുമാറി പ്രശ്നം സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസില്‍ മെഡിക്കല്‍ കോളജ് കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയോട് അപമര്യാദയായ പെരുമാറ്റം തുടങ്ങി. ഇതോടെ അവര്‍ മുന്നോട്ടുമാറി. പിന്നീട് മറ്റൊരു സ്ത്രീയോടായി മര്യാദകെട്ട പെരുമാറ്റം. സഹികെട്ട അവരും സീറ്റുമാറിയതോടെ പിന്നീടുള്ള അതിക്രമം പെണ്‍കുട്ടിയുടെ നേര്‍ക്കായി അതിക്രമം.പെണ്‍കുട്ടി ഇയാളെ ശാസിച്ചുകൊണ്ടു തള്ളിമാറ്റി. ഇതില്‍ അരിശം പൂണ്ട യുവാവ് അസഭ്യം പറഞ്ഞതോടെ ക്ഷമ നശിച്ച യുവതി സജീവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
അപകടം മണത്ത യുവാവ് കഴക്കൂട്ടത്ത് ബസ് നിര്‍ത്തിയ ഉടന്‍ ഇറങ്ങിയോടി. പെണ്‍കുട്ടിയും കുടുംബവും ഇയാളെ പിന്തുടര്‍ന്നെങ്കിലും കഴക്കൂട്ടം സബ്രജിസ്ട്രാര്‍ ഓഫീസിന്റെ ഏഴടി പൊക്കം വരുന്ന മതിലു ചാടിയോടി. എന്നാല്‍ സംഭവമിറഞ്ഞ ഓട്ടോക്കാരും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ മാര്‍ക്കറ്റിന് സമീപം നിന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്