കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം – കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് സമരക്കാര്‍ പറഞ്ഞു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് സമരം ചെയ്ത ജീവനക്കാരെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സർവീസുകള്‍ തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ ഡ്രൈവർമാർ റോഡിൽ നിർത്തിയിട്ടു. തമ്പാനൂരിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ ബസുകൾ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടും പ്രതിഷേധിച്ചു. കോഴിക്കോട് ഡിപ്പോയിൽ രാവിലെ എട്ട് മുതൽ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ഉപരോധസമരമുണ്ടായിരുന്നു.
കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുന്നതിനെതിരെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസ് സർവീസ് നിർത്തിവച്ചു. ഇതിനിടെ സമരക്കാർക്കു നേരെ പൊലീസ് കയ്യേറ്റം നടന്നെന്നാണു പരാതി. കൊട്ടാരക്കരയിലും ബസുകൾ ജീവനക്കാർ തടഞ്ഞിട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്