×

ജോലിക്ക് ഹാജരാകാതിരുന്ന 304 ഡ്രൈവര്‍മാര്‍ , 469 കണ്ടക്ടര്‍മാര്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: നിരന്തരം ജോലിക്ക് ഹാജരാകാതിരുന്നവരെ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അനധികൃതമായി അവധിയില്‍ തുടരുന്ന 773 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 304 ഡ്രൈവര്‍മാര്‍ , 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

ദീര്‍ഘകാലമായി ജോലിക്കു വരാത്തവരും നിയമ വിരുദ്ധമായി അവധിയില്‍ പോയവരുമാണ് നടപടി നേരിട്ടത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി നല്‍കാന്‍ മെയ് 31 വരെ സമയപരിധിയും നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കാത്തവരെയാണ് പിരിച്ചുവിട്ടത് .

അനധികൃതമായി ജോലിക്ക് ഹാജാരാകാത്ത പലരും വ്യാജ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി സര്‍വീസില്‍ പുനഃപ്രവേശിക്കുന്നതും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങളും നേടുന്ന സാഹചര്യം നടപടിയോടെ ഇല്ലാതാക്കി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലും അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ കണക്കെടുപ്പ് നടത്തുകയാണെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top