‘ എന്റെ കെഎസ്ആര്‍ട്‌സി ഇപ്പോള്‍ എവിടെ ‘മൊബൈല്‍ ആപ്പ് വികസിപ്പിക്കും – മന്ത്രി ഗണേഷ്‌കുമാര്‍ = സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു.
കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ “വെയര്‍ ഈസ് മൈ കെ.എസ്.ആര്‍.ടി.സി.” എന്നൊരു മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബസുകളിലുള്ള ജി.പി.എസ്. സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കണ്‍്രടോള്‍ റൂം തുടങ്ങും. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കേന്ദ്രീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സോഫ്‌റ്റ്‌വെയറും കൊണ്ടുവരും. കെ.എസ്.ആര്‍.ടി.സി. പമ്ബുകള്‍ ലാഭത്തിലാണ് പോകുന്നത്. സ്‌ഫിറ്റ് കമ്ബനി ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സി. തനത് ഫണ്ട് കണ്ടെത്തുന്നത് ചര്‍ച്ചയായെന്നും സിറ്റി സര്‍ക്കിള്‍ ഉള്‍പ്പടെ നഷ്‌ടത്തിലോടുന്ന റൂട്ടുകളില്‍ മാറ്റം വരുത്തുമെന്നും ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്‌തമാക്കി. ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നു യൂണിയന്‍ ഭാരവാഹികളും അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്