×

KSRTC ക്ക് നല്‍കിയ 360 കോടി ഇപ്പോള്‍ 900 കോടി ആയി ; നഷ്ടമായതോടെ നിക്ഷേപം സ്വീകരിക്കാന്‍ KTDFC യെ റിസര്‍വ്വ് ബാങ്ക് വിലക്കി ;

കെഎസ്‌ആര്‍ടിസിക്ക് നല്‍കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്‌സി സര്‍ക്കാരിനെ അറിയിച്ചത്.

 

അതിപ്പോള്‍ പലിശയടക്കം 900 കോടിയായി. എന്നാല്‍, പണം നല്‍കാനില്ലെന്ന നിലപാടിലാണ് കെഎസ്‌ആര്‍ടിസി. തുടര്‍ന്ന് ഈ പണം സര്‍ക്കാര്‍തന്നെ മടക്കിനല്‍കണമെന്ന് കെടിഡിഎഫ്‌സി ആവശ്യപ്പെടുകയായിരുന്നു. കെഎസ്‌ആര്‍ടിസി വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കെടിഡിഎഫ്‌സിനഷ്ടത്തിലായി. 2021-22 മുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കി. ഇതോടെ വരുമാനവും ഇല്ലാതായി.

 

കെടിഡിഎഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കെടിഡിഎഫ്‌സിയില്‍ ആളുകള്‍ പണം നിക്ഷേപിച്ചത് സര്‍ക്കാര്‍ ഗ്യാരന്റിയിലാണ്. ഇങ്ങനെയെങ്കില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആര് തയ്യാറാകുമെന്നും ചോദിച്ച കോടതി അധിക സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top