കെ.എസ്.ആര്‍.ടി.സി – “1243 പേര്‍ മാസം 23 ചെയ്യേണ്ടടത്ത് 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല ” സി.എം.ഡി ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി സംബന്ധിച്ച് സി.എം.ഡി ബിജു പ്രഭാകര്‍ ഫേസ്‌ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാംഭാഗം പുറത്തുവിട്ടു, ഒരുവിഭാഗം ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ഇന്നും ആരോപിച്ചു.
മാനേജ്‌മെന്റിനെതിരെ നിരന്തരം കള്ളവാര്‍ത്ത നല്‍കുന്ന ഇവര്‍ മന്ത്രിയും എം.ഡിയും വില്ലൻമാരാണെന്ന് വരുത്തി തീര്‍ക്കുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുന്നത് കേരളത്തിലാണ്. 1180 ബസുകളാണ് കട്ടപ്പുറത്തുള്ളത്. സ്ഥലം വിറ്റ് കടം തീര്‍ക്കുന്നതിനോട് യോജിപ്പില്ല. സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് റിപ്പോര്‍ട്ട് വന്നാലും സര്‍വീസ് സംഘടനകള്‍ അറബിക്കടലില്‍ എറിയുന്നു. കെ.എസ്,ആര്‍.ടി.സി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നില്‍. ചില കുബുദ്ധികള്‍ ആണ് കെ.എസ്.ആര്‍.ടി.സി നന്നാവാൻ സമ്മതിക്കാത്തത്. 1243 പേര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്ട് കെ.എസ്.ആര്‍.ടി.സിക്ക് ഭീഷണിയാണെന്നത് വ്യാജപ്രചാരണമാണ്. സ്വിഫ്ടിലെ വേതനം കെ,എസ്.ആര്‍.ടി.സിയില്‍ ലഭിക്കുന്നതിന്റെ 40 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്