”ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി” ; കെഎസ്‌ആര്‍ടിസിയില്‍ കയറിയ യാത്രക്കാര്‍ക്ക് നേരെ അസഭ്യവുമായി വനിതാ കണ്ടക്ടര്‍
October 1, 2022 8:53 pmPublished by : Chief Editor
തിരുവനന്തപുരം: തൊഴിലുറപ്പ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷവുമായി കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടര്‍.”
ഉച്ചയ്ക്ക് ചിറയിന്‍കീഴ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലാണ് സംഭവം. ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍കീഴ് വഴി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറാണ് യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയത്. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
ബസ് പുറപ്പെടുന്നതിന് കുറച്ചു സമയം മുന്‍പ് യാത്രക്കാര്‍ കയറി ഇരുന്നതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തനിക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയമാണിതെന്ന് പറഞ്ഞ് യാത്രക്കാരോട് ബസില്‍ നിന്ന് ഇറങ്ങി പോകാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാവാതെ ഇരുന്നതോടെയാണ് അസഭ്യം പറഞ്ഞത്. ”ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി” എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാര്‍ക്കു നേരേ കയര്‍ത്തത്.
കൈക്കുഞ്ഞുമായി എത്തിയവരും വയോധികരും ഉള്‍പ്പെടെയുള്ളവരെയാണ് ഇറക്കിവിട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്