കെഎസ് ആര്‍ടിസി ബസ് വൃത്തിയാക്കിയില്ലെങ്കില്‍ പിരിച്ചു വിടും – ഉത്തരവിറങ്ങി
January 11, 2022 1:36 pmPublished by : Chief Editor
തിരുവനന്തപുരം: ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം നോണ്‍ എസി ബസുകള്‍ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.
ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കും.
ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കും. വൃത്തിഹീനമായും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും ഏതെങ്കിലും ബസ് സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് കരാര്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സി എം ഡിയുടെ ഉത്തരവില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്