തൊടുപുഴ കെഎസ്ആര്‍ടിസിക്ക് കെട്ടിട നമ്പര്‍ ലഭ്യമാകാന്‍ ഇനി 723 ലക്ഷം രൂപ കൂടി വേണമെന്ന് – ലോ ഓഫീസര്‍
മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തൊടുപുഴ : തൊടുപുഴ കെ എസ് ആര്‍ടിസി സ്റ്റാന്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. പി സി അച്ചന്‍കുഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ നല്‍കിയ പരാതിയ്ക്ക് മറുപടി ലഭിച്ചത് ഇങ്ങനെ.
തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്നും ബസ് സ്റ്റാന്റിന് കെട്ടിട നമ്പര്‍ ലഭ്യമാകണമെങ്കില്‍ 723 ലക്ഷം രൂപ കൂടി ലഭ്യമായെങ്കില്‍ മാത്രമേ നടക്കൂവെന്നാണ് ഇപ്പോള്‍ ലോ ഓഫീസര്‍ പറയുന്നത്. ബസ് സ്റ്റാന്റിന്റെ വൈദ്യുതീകരണം, അഗ്നി ശമന സുരക്ഷാ ഉപകരണങ്ങള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സിവില്‍ മെക്കാനിക്കല്‍ വര്‍ക്കുകള്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിന് ഈ തുക വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കരാറുകാര്‍ക്കുള്ള കുടിശിക തുക ഉള്‍പ്പെടെയാണ് ഇനിയും 723 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ നല്‍കിയത്.
കെട്ടിടത്തിന് ടെണ്ടര്‍ നല്‍കുമ്പോള്‍ വൈദ്യുതികരണവും മറ്റ് അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. പിന്നെന്തിനാണ് ഇത്രയും തുക എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്