ബാഡ്മിന്റണ്‍ താരം, ഖണ്ഡ് കാര്യാവാഹ് , ദീനദയാ ട്രസ്റ്റ് ഭാരവാഹി, 51 കാരനായ കെ എസ് അജിയുടെ വിശേഷങ്ങള്‍ ഇങ്ങനെ
തൊടുപുഴ : ബി. ജെ. പി. ഇടുക്കി ജില്ലാ പ്രസിഡന്റായി കെ. എസ്. അജിയെ തെരെഞ്ഞെടുത്തു. വരണാധികാരിയും ബി. ജെ. പി. സംസ്ഥാന ട്രഷററുമായ എം. എസ്. ശ്യാംകുമാര്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഐകകണ്‌ഠേനെയായിരുന്നു തെരെഞ്ഞെടുപ്പ്. തൊടുപുഴയിലുള്ള ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് ഞായറാഴ്‌ചയായിരുന്നു തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പുതിയ പ്രസിഡന്റായി തെരെഞ്ഞെടുത്ത കെ. എസ്. അജിയെ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ബിനു ജെ കൈമള്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു.
ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ്, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാര്‍, ബിനു ജെ കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു. നിലവിലെ കമ്മറ്റിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അജി. തൊടുപുഴയ്‌ക്ക് സമീപം വെങ്ങല്ലൂര്‍ സ്വദേശിയായ അജി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജ്ജീവ സാന്നിദ്ധ്യമാണ്.
41 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്സ്.എസ്സിന്റെ ആരവല്ലിക്കാവ് ശാഖയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നുന്നത്. ആര്‍.എസ്സ്.എസ്സിന്റെ ശാഖാ മുഖ്യ ശിക്ഷക്, മണ്ഡല്‍ കാര്യവാഹ്, ഖണ്ഡ് കാര്യാവാഹ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രാമക്ഷേത്ര വിമോചന സമരത്തില് കര്‍സേവകനായി അയോദ്ധ്യയില്‍ പോവുകയും കര്‍സേവയിലും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്.
പിന്നീട് ബി ജെപി ചുമതലകളിലേക്ക് മാറിയതിനു ശേഷം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, യുമോര്‍ച്ച ജില്ലാ ജനറല് സെക്രട്ടറി, ബിജെപി തൊടുപുഴ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് , ബിജെപി തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് , ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചതിനുശ്ശേഷം ഇപ്പോള്‍ ബിജെപി ജില്ലാ ജനറല് സെക്രട്ടറി എന്ന ചുമതല വഹിച്ചു വരികയായിരുന്നു. തൊടുപുഴ അസംബ്ലി നിയോജക മണ്ഡലത്തില്‌നിന്നും ഒരു തവണ നിയമസഭയിലേക്ക് മത്സര ിക്കുകയും ചെ യ്‌തിട്ടുണ്ട്
സാമൂഹിക, സേവന രംഗങ്ങളിലും, സ്‌പോര്‍ട്‌സ് സംഘാടക രംഗത്തും വിദ്യാഭ്യാസ രംഗത്തും സജ്ജീവ പ്രവര്‍ത്തനം നടത്തി വരുന്നു തൊടുപുഴ കേന്ദ്രമായി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി വരുന്ന ദീനദയാ സേവാ ട്രസ്റ്റിന്റെ ഭാരവാഹിയും സജ്ജീവ പ്രവര്‍ത്തകനുമാണ്.
ഷട്ടില് ബാറ്റ്‌മിന്റന്‍ കളിക്കാരര്‍ കൂടിയായ അജി ഇടുക്കി ജില്ലാ ഷട്ടില്‍ ബാറ്റ്‌മിന്റന്‍ അസ്സോസിയേഷന്റെ ജില്ലാ സീനിയര് വൈസ് പ്രസിഡന്റ് എന്ന ചുമതലയും വഹിച്ചുവരുന്നു. അജിയുടെ പ്രയ്‌നത്താല്‍ പെരുമ്പിള്ളിച്ചിറയില്‍ ഒരു ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും നല്ല രീതിയില് പ്രവര്‍ത്തിക്കുന്നുണ്ട്.
കുമാരമംഗലം ശ്രീകൃഷ്‌ണപുരത്ത് പ്രവര്‍ത്തിക്കുന്ന സാന്ദീപനി എല്‍ പി. സ്‌കൂളിന്റെ മാനേജറുടെ ചുമതലുയും അജി വഹിക്കുന്നുണ്ട്
വീട്ടമ്മയായ രശ്‌മിയാണ് ഭാര്യ വിദ്യാര്‍ത്ഥിയായ മാധവ് റാം ഏക മകനാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്