അവകാശ സമര്‍പ്പണ സന്ദേശ ജാഥയുടെ ഇടുക്കി ജില്ലയിലെ പര്യടനം 11 ന്
തൊടുപുഴ: പട്ടികജാതി ജനവിഭാഗങ്ങളുടെ പതിനഞ്ചോളം വരുന്ന അടിയന്തിര പ്രാധാന്യം വരുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് അവ നേടിയെടുക്കുന്നതിനായി കേരള പുലയന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ കേരള ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള അവകാശ സമര്‍പ്പണ സന്ദേശ ജാഥ ഇടുക്കി ജില്ലയിലെ പര്യടനം 11 ന് വെള്ളിയാഴ്‌ച നടക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ ക്യാപ്‌റ്റനായിട്ടുള്ള ജാഥ മെയ് 7 ന് തൃശൂരില്‍ ജില്ലയില്‍ നിന്ന് ആരംഭിച്ച് 16 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ സമാപിക്കുന്ന പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന അവകാശ സമര്‍പ്പണ സന്ദേശ ജാഥയുടെ ഇന്ന് ഇടുക്കി ജില്ലയിലെത്തും.
ഇടുക്കി ജില്ലയിലെ പ്രചരണം 11 ന് വെള്ളിയാഴ്‌ച രാവിലെ 9ന് മുള്ളരിങ്ങാട് നിന്നും ആരംഭിക്കും. 9.45 ന് പൈങ്ങോട്ടൂര്‍, 10.15 ന് വണ്ണപ്പുറം, 11 ന് കരിമണ്ണൂര്‍, 11.30 ന് ആലക്കോട്, 12 ന് കുട്ടപ്പന്‍കവല, 1 പി എം ന് മൂലമറ്റം 2 ന് മുട്ടം, 2.30 ന് കരിങ്കുന്നം, 2.45 ന് പുറപ്പുഴ, 3 ന് വഴിത്തല, 3.30 ന് നെടിയശാല, 4 ന് മണക്കാട്, വൈകിട്ട് 5 ന് തൊടുപുഴയില്‍ ജാഥ സമാപിക്കും.
ജാഥയുടെ രക്ഷാധികാരി സംസ്ഥാന പ്രസിഡന്റ് കെ ടി ശങ്കരനും ജാഥ ക്യാപ്‌റ്റന്‍ മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാറും വൈസ് ക്യാപ്‌റ്റന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. ടി സി പ്രസന്നയുമാണ്.
ജനറല്‍ കണ്‍വീനറായി കെ എ മോഹനനും ഡയറക്‌ടറായി
കെ ടി അയ്യപ്പന്‍കുട്ടിയും കോ ഓര്‍ഡിനേറ്ററായി സി എ സുബ്രഹ്മണ്യനും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി എന്‍ കെ ഉണ്ണികൃഷ്‌ണനും സ്ഥിരാംഗങ്ങളായി പി ടി ഭാസ്‌ക്കരന്‍, പി പി ശിവന്‍, പി എ ചന്ദ്രന്‍, പി കെ തമ്പി,
ടി പി ചന്ദ്രന്‍, വി ആര്‍ പ്രേംകുമാര്‍, മനോജ് പത്തനംതിട്ട, രത്‌നമ്മ രവി, അജിതകുമാരി, വിജയ മോഹനന്‍, എ കെ ഗിരീശന്‍, മാഞ്ഞാടിത്തറ
വിജയന്‍, പി കെ ശിവന്‍, ഷണ്‍മുഖന്‍ തോട്ടുവ, ബിജു പല്ലാരിമംഗലം,
പി വി പവിത്രന്‍ എന്നിവരുമാണ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്