×

കേരളം നാണം കെട്ടു: കെ പി എംഎസ്. സെപ്റ്റംബര്‍ 10 ന് പ്രതിഷേധ ദിനം

കേരളം നാണം കെട്ടു: കെ പി എംഎസ്. സെപ്റ്റംബര്‍ 10 ന് പ്രതിഷേധ ദിനം

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മാതൃകയായി ലോകത്തിന് മുന്നില്‍ അഭിമാനിച്ച കേരളം കോവിഡ് രോഗി ആംമ്പുലന്‍സില്‍ വച്ച് ഡ്രൈവറാല്‍ പീഢനത്തിനിരയായതോടെ എല്ലാം നഷ്ടപ്പെട്ട് തലകുനിച്ച് നില്‍ക്കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.അനില്‍കുമാര്‍ അറിയിച്ചു.
ലോകത്ത് മറ്റെവിടെങ്കിലും കോവിഡ് രോഗികള്‍ക്ക് ഉണ്ടായിട്ടില്ലാത്ത ദുരനുഭവം കേരളത്തില്‍ ഉണ്ടായപ്പോള്‍ അതിന്റെ അപമാനത്തില്‍ നിന്ന് ഒഴിവാകാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സാധിക്കില്ല. കോവിഡ് രോഗികളായാല്‍ പോലും പട്ടിക ജാതി വിഭാഗത്തിന് സംരക്ഷണമില്ലായെന്നതിന്റെ പച്ചയായ തെളിവാണിതെന്നും ഭരണകൂടത്തിന് ഈ സംഭവത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള പുലയന്‍ മഹാസഭ സംസ്ഥാന വ്യാപകമായി 10 ന് വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്നും, എല്ലാ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിലും രാവിലെ
11 മണിക്ക് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും അനില്‍കുമാര്‍ അറിയിച്ചു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top