കേരള പുലയന്‍ മഹാസഭ നേതൃത്വത്തില്‍ ഡോ. ബി ആര്‍ അംബേദ്ക്കര്‍ 128-ാം മത് ജയന്തി ആഘോഷം 14 ന് മുവാറ്റുപുഴയില്‍
മുവാറ്റുപുഴ : കേരള പുലയന്‍ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ 128-ാം മത് ജന്മജയന്തി ദിനാചരണ പരിപാടി 14 ന് മുവാറ്റുപുഴയില്‍ വച്ച് നടക്കും.
ഇതിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും ജന്മദിന സമ്മേളനവും കച്ചേരിത്താഴത്തുള്ള അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2019 ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടികള്‍ക്ക് തുടക്കം. കച്ചേരിത്താഴത്ത് പ്രത്യേകം തയ്യാറാക്കുന്ന അംബേദ്ക്കര്‍ പ്രതിമയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കുന്ന ജന്മദിന സമ്മേളനം മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്യും.
മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ ടി ശങ്കരന്‍ അധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ അയ്യപ്പന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ ജന്മദിന സന്ദേശം നല്‍കും. സംസ്ഥാന നേതാക്കളായ പി ടി ഭാസ്‌ക്കരന്‍, പി പി ശിവന്‍, എന്‍ കെ ഉണ്ണികൃഷ്ണന്‍, കെ ടി അയ്യപ്പന്‍കുട്ടി, അഡ്വ. ടി കെ പ്രസന്ന, സി എസ് സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സമ്മേളനത്തില്‍ മഹാസഭ സംസ്ഥാന സെക്രട്ടറി കെ എ മോഹനന്‍ സ്വാഗതവും മുവാറ്റുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം കെ രാമന്‍കുട്ടി നന്ദിയും പറയും
ഭാരതത്തിന്റെ ഭരണഘടനയും സംവരണാവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളും സംവാദങ്ങളും നടക്കുന്ന ഈ കാലഘട്ടത്തിലാണ് ഭരണഘടനാ ശില്‍പ്പിയായ ഡോ. അംബേദ്ക്കറുടെ ജന്മദിനം ആചരിക്കപ്പെടുന്നതെന്ന പ്രത്യേകത കൂടി ഈ സമ്മേളനത്തിനുണ്ട്.
പത്രസമ്മേളനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ ടി അയ്യപ്പന്‍കുട്ടി സംസ്ഥാന സെക്രട്ടറി കെ എ മോഹനന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് പി എ ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ ടി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം കെ എസ് സുരേഷ്,
മുവാറ്റുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം കെ രാമന്‍കുട്ടി, സെക്രട്ടറി പി കെ ബാബു എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്