കോവിഡ്-19 രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍
രോഗികള്‍ ശരാശരി അഞ്ചു ദിവസത്തില്‍ ആര്‍ടി പിസിആറില്‍ നെഗറ്റീവ് ആയി റിപോര്‍ട്ടു ചെയ്യപ്പെട്ടു
തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രണ്ടു ദശലക്ഷത്തിനു തൊട്ടു താഴെ നില്‍ക്കവെ പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (പികെഎച്ച്‌ഐഎല്‍) നോവല്‍ കൊറോണ വൈറസ് രോഗികള്‍ക്ക് ചികില്‍സ കണ്ടെത്താനുള്ള തങ്ങളുടെ പഠനത്തില്‍ നിര്‍ണായകമായ വിജയം പ്രഖ്യാപിച്ചു.
ഈ മഹാമാരിക്കുള്ള ആഡ് ഓണ്‍ ചികില്‍സയായി തങ്ങളുടെ ടാബ്‌ലെറ്റ് ആയ സിങ്കിവീര്‍-എച്ചിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്് കമ്പനി പുറത്തു വിട്ടു. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് -19 ബാധിച്ച 118 രോഗികളിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയത്. 58 പേര്‍ക്ക് സിങ്കിവീര്‍-എച്ച് നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് പ്ലാസിബോ ആയിരുന്നു നല്‍കിയത്. ഹെര്‍ബോ മിനറല്‍ ഔഷധമായ സിങ്കിവീര്‍-എച്ച് ഉപയോഗിച്ചു ചികില്‍സ നടത്തിയ 58 രോഗികളില്‍ ശരാശരി അഞ്ചു ദിവസത്തില്‍ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറെസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) നെഗറ്റീവ് ആയി ഭേദമാകുന്നതായി റിപോര്‍ട്ടു ചെയ്തപ്പോള്‍ മറ്റുള്ളവരില്‍ ഭേദമാകാന്‍ ശരാശരി എട്ടു ദിവസം എടുത്തു എന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക്് അനുസരിച്ചാണ് സിങ്കിവീര്‍-എച്ചിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയത്. ഇതിന്റെ അന്തിമ ഫലങ്ങള്‍ ആയുര്‍വേദ, യോഗ, നാചുറോപതി, യുനാനി, സിദ്ധ ആന്റ് ഹോമിയോപതി (ആയുഷ്) മന്ത്രാലയത്തിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
കോവിഡ്-19 രോഗികളുടെ രോഗം ഭേദമാകുന്നതില്‍ വളരെ ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ തങ്ങളുടെ ഔഷധമായ സിങ്കിവീര്‍-എച്ച് വിജയകരമായി എന്നു പ്രഖ്യാപിക്കുന്നത് തനിക്ക് അഭിമാനം നല്‍കുന്നുവെന്ന് ക്ലിനിക്കല്‍ ട്രയലിന്റെ പൂര്‍ത്തീകരണത്തെ കുറിച്ച് പ്രതികരിക്കവെ പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും പികെഎച്ചഐഎല്‍ എംഡിയുമായ പദ്മശ്രീ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. ക്ലിനിക്കല്‍ ട്രയലിലും അനുബന്ധ പഠനങ്ങളിലും തന്നെ സഹായിച്ച തന്റെ സംഘത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ്-19 ന് എതിരായ പോരാട്ടത്തില്‍ ആയുര്‍വേദ അധിഷ്ഠിത ഔഷധങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന തങ്ങളുടെ വിശ്വാസം ഇതിലൂടെ കൂടുതല്‍ ശക്തമാകുകയും തങ്ങളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ്. 135 രോഗികളില്‍ ഇതു മാത്രമായി നടത്തി വരുന്ന ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുവാന്‍ തങ്ങള്‍ തയ്യാറാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് ഈ രോഗം കൊണ്ടു ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിനു ജനങ്ങളാണ് ആശുപത്രികളില്‍ ഈ വൈറസിനെതിരെ പൊരുതുന്നത്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഗുണങ്ങള്‍ നല്‍കുന്ന ആയുര്‍വേദ അധിഷ്ഠിത ചികില്‍സകളേയും ഔഷധങ്ങളേയും പിന്തുണക്കണമെന്ന് ഞാന്‍ ആയുഷ് മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുന്നു. അത് ജിവന്‍ രക്ഷിക്കാന്‍ സഹായിക്കും. മന്ത്രാലയത്തിന്റെ ആവശ്യമായ അുമതികള്‍ നല്‍കിക്കഴിഞ്ഞാല്‍ അനുസൃതമായ വര്‍ധനവു നടത്താനും രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനും പികെഎച്ച്‌ഐഎല്ലില്‍ തങ്ങള്‍ പര്യാപ്തരാണ്.’ – രാജ്യത്തെ വിവിധ ആശുപത്രികളില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടന്നു കൊണ്ടിരിക്കുന്ന എല്ലാ ആയുര്‍വേദ ഔഷധങ്ങള്‍ക്കും ആവശ്യമായ അനുമതികള്‍ നല്‍കുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ ആയുഷ് മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഡോ. നായര്‍ പറഞ്ഞു.
സിങ്കിവീര്‍-എച്ച് സംബന്ധിച്ച ആദ്യ റിപോര്‍ട്ടുകള്‍ 2020 ജൂണ്‍ അവസാനമാണ് പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇ്ത്യ പ്രൈവറ്റ്് ലിമിറ്റഡ് ആയുഷ് മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. പിയര്‍ റിവ്യൂ കമ്മിറ്റി പരിശോധിച്ച 42 രോഗികളുടെ ഇടക്കാല റിപോര്‍ട്ട് ജൂലൈ എട്ടിനും 116 രോഗികളുടെ എന്‍ഡോപോയിന്റ് റിപോര്‍ട്ട് ജൂലൈ 24-നും സമര്‍പ്പിച്ചു. മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അന്തിമ ഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങല്‍ക്ക് സന്ദര്‍ശിക്കുക: https://www.pankajakasthuri. in/
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ശ്രീ. റെജില്‍ ക്രിഷ്ണന്‍, എജിഎം, മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് ഇമെയില്‍ l: rejil@pkhil.com | ഫോണ്‍ : 9972458384
ശ്രീ. കാര്‍ത്തിക ബെഹി, സീനിയര്‍ അക്കൗണ്ട് എക്‌സിക്യൂട്ടീവ്, ആഡ്ഫാക്ടേഴ്‌സ് പിആര്‍ ഇമെയില്‍ – kavitha.sreekumar@adfactorspr. com| ഫോണ്‍ 9867432097
പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ച്
തിരുവനന്തപുരം പൂവച്ചലിലുള്ള ആയുര്‍വേദ ഫിസിഷ്യനും ഗവേഷകനുമായ പദ്മശ്രീ. ഡോ. ജെ. ഹരീന്ദ്രന്‍ നായര് 1988 ലാണ് പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (പികെഎച്ച്‌ഐഎല്‍) സ്ഥാപിച്ചത്. കേരളത്തില്‍ ആദ്യമായി ഐഎസ്ഒ 9000 സര്‍ട്ടിഫിക്കേഷന്‍ നേടിയ ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനിയാണിത്. 2002ല്‍
ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ കേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്തെ കാട്ടാക്കടയിൽ സ്ഥാപിച്ചു. പികെഎച്ചഐഎല്ലിന്റെ നിര്‍മാണ യൂണിറ്റ് 400-ല്‍ ഏറെ ആയുര്‍വേ ഉല്‍പ്പന്നങ്ങളാണ് ഒടിസി, പേഴ്‌സണല്‍ കെയര്‍, എത്തിക്കല്‍, ക്ലാസിക്കല്‍ എന്നിങ്ങനെയുള്ള അതിന്റെ നാലു യൂണിറ്റുകളിലായി നിര്‍മിക്കുന്നത്. ഗൗരവ ശ്വാസ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ബ്രീത്ത് ഈസി, സന്ധിവേദനയ്ക്കുള്ള ഓര്‍ത്തോഹെര്‍ബ് തുടങ്ങിയവ പികെഎച്ചഐഎല്‍ ബ്രാന്റിന്റെ വളരെ പ്രസിദ്ധമായവയാണ്. പികെഎച്ചഐഎല്ലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://www.pankajakasthuri. in/ ല്‍ ലഭിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്