×

വിദേശത്തുനിന്നു എത്തിയവര്‍ ഒളിച്ചു താമസിക്കാം എന്നു കരുതേണ്ട; കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് 79 പേര്‍

കൊല്ലം; കൊറോണ വൈറസ് സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കൊല്ലം. എന്നാല്‍ വിദേശത്തുനിന്നു വരുന്നവര്‍ക്ക് ജില്ലയില്‍ ഒളിച്ചിരിക്കാന്‍ അവസരം ഉണ്ടാകുമെന്ന് കരുതരുത്. നിങ്ങള്‍ എവിടെ ഒളിച്ചാലും അധികൃതര്‍ കയ്യോടെ പിടിച്ചിരിക്കും. കഴിഞ്ഞ ദിവസം മാത്രം വിദേശത്തുനിന്നെത്തിയ 79 പേരെയാണ് പൊലീസ് കണ്ടെത്തിയത്. കൊറോണ രോഗബാധിതപ്രദേശങ്ങളില്‍നിന്നെത്തി നിരീക്ഷണവലയത്തില്‍പ്പെടാതെ താമസിക്കുകയായിരുന്നു ഇവര്‍.

ആര്‍ഡിഒ സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഡോ. ശശി, ഡോ. അരുണ്‍, ഡോ. ടി.എ.നാരായണന്‍ എന്നിവര്‍ വ്യാഴാഴ്ചയും 43 വിദേശീയരുടെ ആരോഗ്യനില പരിശോധിച്ചു. ഡിഎംഒയുടെ നിര്‍ദേശപ്രകാരം 30 പേരുടെ സാമ്ബിള്‍ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്നുള്ളവരായതിനാല്‍ ഇവരുടെയെല്ലാം സാമ്ബിള്‍ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

ഗള്‍ഫില്‍നിന്നെത്തി കൊല്ലത്തെ വാടകവീട്ടില്‍ തങ്ങിയ ദമ്ബതിമാരെയും കഴിഞ്ഞദിവസം കണ്ടെത്തി. അവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിദേശങ്ങളില്‍നിന്നെത്തി നഗരത്തിലെ ഫ്ലാറ്റുകളില്‍ ‘ഒളിച്ചു’താമസിച്ചിരുന്നവരുടെയടുത്തും ആരോഗ്യവകുപ്പ് അധികൃതരെത്തി.

ജില്ലയില്‍ കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മികച്ച ജാ​ഗ്രതയാണ് പുലര്‍ത്തുന്നത്. വിദേശത്തുനിന്നു വന്നവര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ അധികൃതരെ അറിയിക്കണം. ജില്ലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വരുംദിവസങ്ങളിലും പരിശോധന തുടരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top