വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സി ബി ഐ അന്വേഷണം വേണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ കേരളാ പൊലീസിന് കഴിയുമെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സി ബി ഐയേക്കാള്‍ മികവ് കേരള പൊലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. കൊലപാതകത്തിന് അറസ്റ്റിലായവര്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണ്. കേസില്‍ പ്രതികളായി വരാന്‍ സാദ്ധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സി ബി ഐ അന്വേഷിക്കുക എന്ന ആവശ്യം കെ പി സി സിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്.
രക്തസാക്ഷികളെ വ്യക്തിഹത്യചെയ്‌തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. ഇതിനു പുറമെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീട് മകനെക്കൊണ്ട് അര്‍ദ്ധരാത്രി കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്ത് ‘മാര്‍ക്‌സിസ്റ്റ് ആക്രമണ’ വ്യാജകഥ സൃഷ്ടിച്ചെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്