ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാകണം -ബോംബെ ഹൈകോടതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ കുഞ്ഞിെന്റ പിതൃത്വം തെളിയിക്കാന്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈകോടതി. ബിനോയ് നാളെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാകണം. പരിശോധനാ ഫലം രണ്ടാഴ്ചക്കകം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാറെ ഏല്‍പ്പിക്കണമെന്നും ബോംബെ ഹൈകോടതി. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹരജിയിലാണ് ഉത്തരവ്.കേസ് മുംബൈ ഹൈകോടതി ആഗസ്റ്റ് 26ന് വീണ്ടും പരിഗണിക്കും.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ബിനോയ് കോടിയേരിയുടെ വാദം പരിഗണിച്ച് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുന്നത് ഒാഷിവാര പൊലീസ് മാറ്റിവെച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്