ഇങ്ങനൊരു യാത്രയയപ്പ് കരുതിയില്ല; പാതിയില്‍ നിര്‍ത്തി” വിജയന്‍

ണ്ണൂര്‍> മഹാരഥന്‍മാര്‍ ഉറങ്ങുന്ന പയ്യാമ്ബലത്തിന്റെ ചുവന്ന മണ്ണില്‍ തീനാളങ്ങള്‍ പ്രിയ നേതാവിനെ ഏറ്റുവാങ്ങി.
ഇനി ഓര്‍മകളില്‍ രക്തതാരകമായ് കോടിയേരി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍നിന്ന് ആയിരങ്ങങ്ള്‍ അണിചേര്‍ന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്ബലത്തെത്തിച്ചത്.
വാഹനത്തില്‍നിന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം തോളിലേറ്റി .ആ നേരം ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ’ എന്ന് ആയിരം കണ്ഠങ്ങളില്‍ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു.
കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല
തുടര്‍ന്ന് മുന്‍ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്