18 % വോട്ട് NDA പിടിച്ചാല്‍ 10 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചിരിക്കും- കോടിയേരിയുടെ വിലയിരുത്തല്‍ ഇങ്ങനെ
‘താമരയ്ക്ക് വോട്ട് കൂടിയാല്‍ കൈപ്പത്തി താഴും’
തിരുവനന്തപുരം:
‘താമരയ്ക്ക് വോട്ട് കൂടിയാല്‍ കൈപ്പത്തി താഴും’
2004 ല്‍ എല്‍ഡിഎഫിന് 18 സീറ്റ് കിട്ടിയപ്പോള്‍ ബിജെപി 12 % വരെ വോട്ട് ഷെയര്‍ പിടിച്ചിരുന്നു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്നാഗ്രഹിച്ച ബിജെപിക്കാര്‍ അവര്‍ക്ക് തന്നെ വോട്ട് ചെയ്തു. 2009 ല്‍ ബിജെപിയുടെ വോട്ട് 6 ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ എല്‍ഡിഎഫ് 4 സീറ്റിലേക്ക് ചുരുങ്ങി. 2014 ല്‍ ബിജെപി വോട്ട് 11 ശതമാനയപ്പോള്‍ ഇടതുമുന്നണി എട്ട് സീറ്റ് വീണ്ടും നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടിയപ്പോഴും ഇടതിന് നേട്ടമുണ്ടാവുകയാണ് ചെയ്തത്. ഇത്തവണ ബിജെപി വോട്ട് അവരുടെ പെട്ടിയില്‍ തന്നെ വീണാല്‍ 18 % വോട്ട് അവര്‍ക്ക് ലഭിക്കേണ്ടതാണെന്ന് കോടിയേരി പറഞ്ഞു
എന്നാല്‍ 25 ശതമാനത്തിലേറെ വോട്ട് ഷെയര്‍ ബിജെപി പിടിക്കുന്ന മണ്ഡലങ്ങളില്‍ മാത്രം എല്‍ഡിഎഫിന്റെ വോട്ടുകളും ബിജെപിക്ക് പോകാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഒരു മണ്ഡലമാണ് തിരുവനന്തപുരം. എങ്കിലും ബിജെപി അവിടെ ജയിക്കാന്‍ സാധ്യതയില്ലെന്ന് കോടിയേരി പറയുന്നു.
ഇതാണ് യാഥാര്‍ത്ഥ്യമെന്ന് കോടിയേരി വെളിപ്പെടുത്തുന്നു. പാര്‍ട്ടി നേതൃത്വക്ലാസുകളിലും കോടിയേരി ഇത്തരം കണക്കുകളാണ് സഖാക്കള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്. അത് വാസ്തവുമാണ്. താമരയ്ക്ക് വോട്ട് കൂടുമ്പോള്‍ അത് കൈപ്പത്തി വോട്ടുകള്‍ ചോരുമെന്ന് തന്നെയാണ്
എല്‍ഡിഎഫില്‍ നിന്ന് വോട്ട് ചോര്‍ച്ചയുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു
തിരുവനന്തപുരത്ത് രാജഗോപാലിനോട് ഒരു സഹാനുഭൂതി ഉ്ണ്ടായിട്ടുണ്ട്.് ആ നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണ കുമ്മനത്തിന് ലഭിക്കില്ല. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ തന്നെ അവമതിപ്പുണ്ടായിരുന്നു. അങ്ങനെ ചോര്‍ന്നുപോയ വോട്ടുകള്‍ ഇത്തവണ ഞങ്ങള്‍ തിരിച്ചുപിടിക്കുമെന്നും കോടിയേരി പറഞ്ഞു. രാഹുല്‍ എഫക്റ്റ് വയനാട്ടില്‍ മാത്രമാ് സംഭവിച്ചത്. മറ്റൊരു മണ്ഡലത്തിലും രാഹുല്‍ഗാന്ധി ഒരു ഘടകമേയല്ലെയെന്ന് പാര്‍ട്ടി സെക്രട്ടറി അസന്നിഗ്ധമായി വിലയിരുത്തി.
എന്‍എസ്‌എസ് പല സന്ദര്‍ഭങ്ങളിലും എല്‍ഡിഎഫിനെ എതിര്‍ത്ത സംഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമദൂരം പറഞ്ഞിട്ട് പലരെയും രഹസ്യമായി സഹായിക്കും. ജയിച്ചുകഴിഞ്ഞാല്‍ അവര്‍ സഹായിച്ചതുകൊണ്ടാണെന്ന് പറയും ആരെയാണ് എന്‍എസ്‌എസ് സഹായിച്ചതെന്ന് സംഘടനയ്ക്ക് മാത്രമെ അറിയുവെന്ന് കോടിയേരി പറഞ്ഞു. ഇത്തവണ ചില സ്ഥലത്ത് യുഡിഎഫിനെയും ചിലയിടത്ത് ബിജെപിയെയും അവര്‍ സഹായിച്ചിട്ടുണ്ടെന്ന് കോടിയേരി പറയുന്നു.
പതിനെട്ട് സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല. വോട്ടണ്ണെട്ടെ. മുന്‍കൂട്ടി പറഞ്ഞാല്‍ ആ രണ്ടിടത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് ആരെങ്കിലും പോകുമോയെന്നും കോടിയേരി ചോദിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം വിജയിക്കാന്‍ പോകുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനാണ് വിജയസാധ്യത. എല്‍ഡിഎഫ് ഏതെങ്കിലും തരത്തില്‍ പുറകോട്ട് പോയാലും ബിജെപി വിജയിക്കാന്‍ പോകുന്നില്ല. രാജഗോപാലിന് കിട്ടിയ വോട്ടുകള്‍ ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ക്രോസിംഗ് വോട്ടിംഗ് ഉണ്ടായിട്ടില്ല. സിപിഐ സ്ഥാനാര്‍ത്ഥി സിപിഎമ്മിന് വലിയ വിശ്വാസമുള്ളയാളായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഇടതുവോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. വിശ്വാസികളുടെ പേരില്‍ വൈകാരികത ഉയര്‍ത്താന്‍ ശ്രമിച്ച യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് വിഭജിക്കപ്പെടുകയാണുണ്ടായതെന്ന് കോടിയേരി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്