×

കിര്‍മാണി വിവാഹം കഴിച്ചത്‌ തന്റെ ഭാര്യയെയന്ന്‌ യുവാവ്‌

മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതിയെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കാനായി പരാതിക്കാരെ വിളിച്ചു വരുത്തി. നിലവില്‍ വിവാഹ ബന്ധം നിലനില്‍ക്കവേ മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ ആശിര്‍വാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോള്‍ പുലിവാല്‍ കല്യാണമായിരിക്കുന്നത്. കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയില്‍ നിന്നും 800 കിലോ മീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദന്‍ കോവിലില്‍ വച്ചായിരുന്നു. വിവാദം പേടിച്ച്‌ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.

വിവാഹ ശേഷം പന്തലക്കലിലേക്ക് ഇന്ന് ഉച്ചയോടെയണ് കിര്‍മാണിയും സംഘവും എത്തിയത്. രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തിലായിരുന്ന വധൂവരന്മാര്‍ വീട്ടിലെത്തി ഇപ്പോള്‍ വീട്ടില്‍ സല്‍ക്കാരം നടക്കുന്നുണ്ട്. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായാണ് ഇന്ന് സല്‍ക്കാരം സംഘടിപ്പിച്ചത്. സിപിഎം കേന്ദ്രങ്ങള്‍ തന്നെയാണ് മാഹിയില്‍ കിര്‍മാണിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലെ പങ്കാളിയായ മനോജിന് പരോള്‍ സമയത്തും പൊലീസ് കാവലുണ്ട്. അതിന് പുറമേയാണ് സിപിഎം കേന്ദ്രങ്ങളും സഹായ ഒരുക്കി നല്‍കുന്നത്.

പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു.

തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കള്‍ വിവാഹ ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ഒരുക്കി നല്‍കിയത് പാര്‍ട്ടി തന്നെയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരോള്‍ നല്‍കിയതില്‍ അടക്കം സര്‍ക്കാറിന്റെ താല്‍പ്പര്യം വ്യക്തമാണെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top