×

സംസ്ഥാന സര്‍ക്കാര്‍ ശബരി റെയില്‍പാതയ്ക്കായി കിഫ്ബി ഫണ്ട് വിനിയോഗിക്കണം- അജി ബി റാന്നി

കോട്ടയം : കേരളത്തിന്റെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റ സമഗ്ര വികസനത്തിന്‌ വഴി വെക്കുന്ന നിർദിഷ്ട ശബരിപാത-ശബരിമല വിമാനത്താവളം എന്നി പദ്ധതികൾ മുഖ്യതിരഞ്ഞെടുപ്പ് വിഷയം ആക്കുവാൻ മുന്നണികളും സ്ഥാനാർത്ഥികളും തയാറാകണമെന്നു ദേശീയ ജനജാഗ്രതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റും, ശബരി റെയിൽവേ കർമ്മ പദ്ധതി ജനറൽ കൺവീനറുംമായ അജി ബി. റാന്നി ആവശ്യപ്പെട്ടു.

എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള മലയോര പ്രദേശത്തിന്റെ വികസനത്തിനും ദേശീയ തീർഥാടന കേന്ദ്രം എന്ന നിലയിൽ ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ഏറെ യാത്ര സൗകര്യം ഒരുക്കുന്ന പദ്ധതി എന്നതിനാലും പാതപൂർത്തീകരിച്ചേ മതിയാകു

ശബരി റയിൽവേക്കു ഒപ്പം മധ്യ തിരുവിതാക്കുർ കേന്ദ്രീകരിച്ചു വിമാനത്താവള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചത് കേരളത്തിന്റെ വികസനം വാനോളം ഉയരത്തിലാകും.

1998 ൽ 550 കോടി രൂപ ചെലവ് കണക്കാക്കിയ ശബരിപാത പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2815കോടി രൂപയാണ് ചെലവ്. പകുതി ചിലവ് സംസ്ഥാനം വഹിക്കാതെ പദ്ധതി നടപ്പിലാക്കില്ലാ എന്ന കേന്ദ്രം വ്യക്തമാക്കിയതോടെ സംസ്ഥാന വിഹിതം കിഫ്‌ബി വഴി പങ്കാളിയാകുവാൻ സംസ്ഥാനസർക്കാർ ശ്രമിക്കണം അങ്ങനെയെങ്കിൽ 1, 407.5 കോടി സംസ്ഥാനസർക്കാർ കണ്ടെത്തണം 5വർഷം ഏകദേശം 280കോടി രൂപ വീതം കിഫ്‌ബി വഴി വകയിരുത്തിയാൽമതിയാകും പദ്ധതിക്ക് ആവശ്യമായ സ്ഥലം സംസ്ഥാനസർക്കാർ സൗജന്യമായി ഏറ്റെടുത്തു നൽകിയാൽ തുക വീണ്ടും കുറയും 900കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ വേണ്ടി ചിലവ്‌ പ്രതീഷിക്കുന്നത്.

അങ്ങനെ എങ്കിൽ പദ്ധതിയുടെ പുരോഗതി അനുസരിച്ചു ബാക്കി തുകയായ 507കോടി രൂപ 5വർഷം കൊണ്ട് നൽകിയാൽ മതിയാകും. മറ്റു സംസ്ഥാനങ്ങൾ ഭൂമി ഏറ്റെടുത്തു നൽകി അതു സംസ്ഥാനവിഹിതമായ് കണക്കാക്കി ബാക്കി തുക മാത്രം റെയിൽവേ പദ്ധതിക്കായി നൽകുന്നുണ്ട്.

അങ്കമാലിയിൽ തുടങ്ങി എരുമേലി വരെ മാത്രം പാത മതിയെന്നും അത് പാത നഷ്ടത്തിലാകുമെന്നും അത് കൊണ്ട് പാത വേണ്ടെന്നും ചില വികസന വിരോധികൾ പ്രചരിപ്പിക്കുന്നുണ്ട്.

1998 ൽ ശബരിപാത എന്ന ആശയം വന്നപ്പോൾ തന്നെ അങ്കമാലിയിൽ തുടങ്ങി എരുമേലി-റാന്നി-പത്തനംതിട്ട-പുനലൂർ-കുളത്തുർപ്പുഴ -പാലോട്‌-നെടുമങ്ങാട് വഴി തിരുവന്തപുരത്തോടു ബന്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് ഉണ്ടായിരുന്നത് ഇതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നവരാണ് മലയോരനിവാസികൾ എരുമേലിവരെ മാത്രം പാത ആക്കിയാൽ നഷ്ടത്തിലാകുംഎന്നത് ഏതൊരാൾക്കും അറിയാകുന്നകാര്യം ആണ്. അതു കൊണ്ടാണ് തിരുവനന്തപുരം വരെ പാത നീട്ടി മലയോരപ്രദേശത്തിന്റെ യാത്ര ക്ലേശം പരിഹരിച്ചു പാത ലാഭത്തിലാക്കാൻ കഴിയും.

രണ്ടു പതിറ്റാണ്ടു മുൻപ് തുടക്കം കുറിച്ച ശബരിപാത അതിന്റെ തുടക്കത്തിൽ തന്നെ നില്കുന്നത് വലിയ വീഴച്ചതന്നെയാണ്.

ശബരിപാത, ശബരിമലവിമാനത്താവളം എന്നീ രണ്ട് പദ്ധതികളും പൂർത്തീകരിക്കുന്നതോടൊപ്പം നാടിന്റെ വികസനം സ്വപ്നതുല്യംമാകുംഎന്നതിൽ തർക്കംമില്ല.

കണ്ണൂരും ചിറകിലേറി കഴിഞ്ഞതിനാൽ ഇനിയും ചിറക് മുളകേണ്ടത് ശബരിമലവിമാനത്താവളത്തിനാണ് കോട്ടയം, പത്തനംതിട്ട ജില്ലയുടെ അതിർത്തിയിൽ വിമാനം ഇറങ്ങുന്ന മധുര സ്വപ്നത്തിലേക്കുള്ള കാത്തിരിപ്പിലാണ് ഇനി കേരളം. കണ്ണൂർ മട്ടന്നൂരിൽ വിമാനം ഇറങ്ങാൻ രണ്ട് പതിറ്റാണ്ടുകൾ കാത്തിരുന്നതുപോലെ ആകില്ല ശബരിമല വിമാനത്താവളമെന്ന്‌ മുഖ്യമന്ത്രി തന്നെ പറഞ്ഞത് ഏവരിലും സന്തോഷവും ആത്മ വിശ്വാസവും വർധിപ്പിക്കുന്നു.

വിമാനത്താവളം നിർമ്മിക്കാനായി സർക്കാർ തെരെഞ്ഞെടുത്ത എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവത്തിനുഅനുയോഗ്യമാണെന്ന റിപോർട്ടറാണ് പദ്ധതിയെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച യു. എസ്. കമ്പിനിയായ ലൂയി ബർഗർ അറിയിച്ചിട്ടുള്ളത്.

കേരത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി റെയ്ൽവേ, വിമാനത്താവളം എന്നിവ ഒരുമിച്ച് പൂർത്തിയാക്കേണ്ടിയിരിക്കുന്നു. അതിനായി കേരളത്തിൽ നിന്നും പോകുന്ന ഓരോ ജനപ്രതിനിധിക്കും പങ്കുണ്ട് പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നുള്ള എം.പി മാർ പദ്ധതിയുടെ മുൻപിൽ തന്നെ ഉണ്ടാകണം.

ശബരി റെയ്ൽവേ യാഥാർത്യംമാകണമെന്നു ആവിശ്യ പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന വിവിധ ആ ക്ഷൻകന്സിലുകളുടെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യക്തി കളെ പങ്കെടുപ്പിച് കഴിഞ്ഞ 12ന് കോട്ടയത്ത്‌വച്ച് നടത്താൻ നിചയിച്ച “കേരള വികസനത്തിൽ ശബരി റെയ്ൽവേ – ശബരിമല വിമാനത്താവളം എന്നിവയുടെ പങ്ക് ?” എന്ന സെമിനാറും സംയുക്ത പ്രമോഷൻ കുന്സില് രൂപീകരയോഗയും കെ. എം. മാണിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്നും അജി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top