×

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്റ് ഒരു ചുക്കും ചെയ്യില്ല – തോമസ് ഐസക്ക്

കൊച്ചി: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് മന്ത്രി വെല്ലുവിളിച്ചു.

കിഫ്ബി സി.ഇ.ഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി ഇന്നലെ നോട്ടിസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്.

കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി. കിഫ്ബിയുടെ ബാങ്കിങ് പാര്‍ട്ണറായ ആക്സിസ് ഹോള്‍സെയില്‍ ബാങ്കിന്റെ മേധാവിക്കാണ് നോട്ടിസ് നല്‍കിയത്.

കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടിസ് അയച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top