കെവിന്റെ കുടുംബത്തിന് ജീവിതോപാധി അത്യാവശ്യമാണ്.- കൊടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: പ്രണയത്തിന്റെ പേരില്‍ അരും കൊല ചെയ്യപ്പെട്ട കെവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. പ്രണയിച്ചതിന്റെ പേരില്‍ അരുംകൊലയ്ക്ക് വിധേയനായ കെവിന്‍ പി ജോസഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം കൊടിയേരി ബാലകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്കിലാണ് പോസ്റ്റിട്ടത്.
കെവിന്റെ ഭാര്യയെയും അച്ഛനമ്മമാരെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. എന്നാല്‍ സംരക്ഷിക്കാമെന്ന ഉറപ്പ് മാത്രമേ ഈ വേളയില്‍ നല്‍കാന്‍ കഴിയുകയുള്ളൂ. കെവിന്റെ അച്ഛന് ധൈര്യം പകര്‍ന്നു. അനുഭവിച്ച മര്‍ദ്ദനത്തിന്റെ ഭീകരത അനീഷ് വിവരിച്ചു. ഇവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വാടകവീട്ടില്‍ താമസിക്കുന്ന കെവിന്റെ കുടുംബത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും കൊടിയേരി തന്റെ പോസ്റ്റില്‍ പറയുന്നു.
കൊടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രണയിച്ചതിന്റെ പേരില്‍ അരുംകൊലക്ക് വിധേയനായ കെവിന്‍ പി ജോസഫിന്റെ വീട്ടിലേക്ക് സഖാക്കളോടൊപ്പം പോയി.
സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞ കെവിന്റെ ഭാര്യ നീനുവിനെയും ഏകമകനെ നഷ്ടമായ അച്ഛനമ്മമാരെയും എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക. ഇവരെ സംരക്ഷിക്കാമെന്ന ഉറപ്പുമാത്രമേ ഈ വേളയില്‍ പറയാനുള്ളു.
കെവിന്റെ അച്ഛന്‍ ജോസഫിന് ധൈര്യംപകര്‍ന്നുകൊണ്ട് കുറച്ചു നേരം സംസാരിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തിന്റെ ഭീതി ഇപ്പോഴും വിട്ടുമാറാത്ത മുഖവുമായി കെവിനൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോയ അനീഷടക്കമുള്ള ബന്ധുക്കള്‍ നീനുവിനൊപ്പം കുടുംബത്തോടൊപ്പം എപ്പോഴുമുണ്ട്. അനുഭവിച്ച മര്‍ദനത്തിന്റെ ഭീകരത അനീഷ് വിവരിച്ചു. ഇവര്‍ക്ക് നീതി ലഭ്യമാക്കും.
ഒരു വാടക വീട്ടിലാണ് കെവിന്റെ കുടുംബം താമസിക്കുന്നത്. ഇവര്‍ക്ക് ജീവിതോപാധി അത്യാവശ്യമാണ്. ഈ കുടുംബത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്