കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം LDF സര്‍ക്കാര്‍; ഡല്‍ഹി സമരത്തിന് യുഡിഎഫ് പങ്കെടുത്തേക്കില്ല ; യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കു
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും.
യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.\
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.
\
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്