കേരളത്തില്‍ കാലവര്‍ഷം ശക്തമായി- 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത
കേരളത്തില്‍ കാലവര്‍ഷം ശക്തമായി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത. ജാഗ്രതാപാലിക്കാന്‍ നിര്‍ദ്ദേശം
കേരളത്തില്‍ കാലവര്‍ഷം ഇന്നുമുതല്‍ ശക്തമായി. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രിശക്തമായ മഴ പെയ്തു. ഇടുക്കിയില്‍ മഴപെയ്‌തെങ്കിലും ഹൈറേഞ്ച് മേഖലയില്‍ മഴകുറവാണ്.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുണ്ടാവും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നാണു മുന്നറിയിപ്പ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്