മഹാനടിയിലെ അഭിനയം; കീര്‍ത്തിയെ ആദരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി;

തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ച മഹാനടി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മഹാനടി കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സാവിത്രിയുടെ ജീവിതം ബിഗ് സ്‌ക്രീനില്‍ കീര്‍ത്തി അനശ്വരമാക്കിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ഇപ്പോള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ ടീം മഹാനടിയെ ആദരിച്ചിരിക്കുകയാണ്. വൈജയന്തി ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരിയും ഉണ്ടായിരുന്നു.
സിനിമാ പ്രേമികള്‍ക്ക് പുറമെ ചലച്ചിത്ര ലോകവും കീര്‍ത്തിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആന്ധ്ര സര്‍ക്കാരും കീര്‍ത്തിയെ പ്രശംസിച്ചിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്