കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച എ.എസ്.ഐ ഉറൂബിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച് വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ വ്യാപക പ്രതിഷേധം.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗണ്‍മാനായിരുന്ന കൊയ്ത്തൂര്‍ക്കോണം പുതുമംഗലം വീട്ടില്‍ ഉറൂബിന്റെ വീട്ടിലേക്കാണ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
ഡി.വൈ.എഫ്.ഐ മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. പ്രവീണ്‍ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സെക്രട്ടറി വിധീഷ്, ട്രഷറര്‍ അവീഷ്, റഫീഖ്, സുഹൈല്‍, മിഥുന് മുല്ലശ്ശേരി, അന്‍സീര്‍ എന്നിവര്‍ പങ്കെടുത്തു. പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ പി.ടി.എ പ്രസിഡന്റായ ഇയാള്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും അടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് ശനിയാഴ്ച രാത്രി മരണവാര്‍ത്ത കൂടി ചേര്‍ത്ത് അധിക്ഷേപ കുറിപ്പിട്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്