×

അതേ ശരിയാണ്‌. അവള്‍ എട്ട്‌ മാസം ഗര്‍ഭിണിയാണ്‌- കാവ്യയുടെ അച്ഛന്‍

ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബ സുഹൃത്തുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതേക്കുറിച്ച് കാവ്യയോ ദിലീപോ ഇരുവരുടെയും കുടുംബാംഗങ്ങളോ ആരും തന്നെ പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോള്‍ കാവ്യയുടെ അച്ഛന്‍ മാധവന്‍ ആദ്യമായി ഈ വാര്‍ത്തയില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് കേട്ട വാര്‍ത്ത സത്യമാണെന്നും കാവ്യ എട്ടു മാസം ഗര്‍ഭിണിയാണെന്നും അച്ഛന്‍ പ്രതികരിച്ചത്. കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ ഉണ്ട്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. മദ്രാസില്‍ എംബിബിഎസിന് ജോയിന്‍ ചെയ്തിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു.

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരാകുന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top