ഭീകരരെ ഇറക്കി കളി കാശ്മീരില്‍ ഇനി കളി വേണ്ട -ദീപാവലി ദിനം മോദി പറഞ്ഞത് ഇങ്ങനെ
ജയ്പൂര്‍ :പതിവ് തെറ്റിക്കാതെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാനെത്തി മോദി. ഇത്തവണ ജയ്‌സാമിറിലാണ് ദീപാവലി ആഘോഷത്തിനായി പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം എല്ലാ വര്‍ഷവും അദ്ദേഹം ദീപാവലി ആഘോഷം നടത്തുന്നത് സൈനികര്‍ക്കൊപ്പമാണ്.
പ്രധാനമന്ത്രിക്കൊപ്പം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ, ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്ഥാന എന്നിവരും ജയ്‌സാമിറിലേക്കെത്തിയിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി സദാ ഉണര്‍ന്നിരിക്കുന്നവരാണ് സൈനികര്‍. അവരുടെ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നു. എല്ലാ ഭാരതീയരുടേയും പേരില്‍ സൈനികര്‍ക്ക് ആശംസ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികര്‍ക്കുള്ളത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്ബത്ത്. ഭാരതത്തെ തകര്‍ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ല.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ള പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശക്തമായ മറുപടികളാണ് നല്‍കിയിട്ടുള്ളത്. പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ്‌അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കണ്ടത് നമ്മുടെ സൈന്യത്തിന്റെ ശൗര്യമാണ്. ഭീകരരെയും അവരുടെ നേതാക്കന്‍മാരെയും ഇന്ത്യന്‍ സൈന്യം അവരുടെ വീട്ടില്‍ കയറി വകവരുത്തുകയാണ്. സെനികരുടെ സന്തോഷം കാണുമ്ബോള്‍ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ദീപാവലി മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്നേഹവും ആശംസയും സൈനികര്‍ക്കായി നല്‍കുന്നു.
ഇന്ത്യയുടെ താത്പ്പര്യങ്ങള്‍ ഒരാളുടെ മുന്നിലും അടിയറവ് വെയ്ക്കില്ലെന്ന് ലോകത്തിന് ബോധ്യമായി. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യം ശക്തമായ നിലപാട് സ്വീകരിക്കാന്‍ ധൈര്യം നല്‍കുന്നത് സൈനികര്‍ എന്തുവില കൊടുത്തും അതിര്‍ത്തി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. അതിര്‍ത്തി വികസിപ്പിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങള്‍ കാരണം ലോകം വലിയ വെല്ലുവിളി നേരിടുകയാണ്. ഇത്തരക്കാര്‍ മാനസിക വൈകല്യമുള്ളവരും 18-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരുമാണെന്ന് ചൈനയുടെ പേര് പരാമര്‍ശിക്കാതെ മോദി അറിയിച്ചു.
പരസ്പരം മനസിലാക്കുകയെന്ന നയമാണ് ഇന്ത്യ ഇന്ന് സ്വീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ശക്തി പരീക്ഷിച്ചു നോക്കണമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തിരിച്ചടി തീവ്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 130 കോടി ജനങ്ങളും സൈന്യത്തിന് ഒപ്പമുണ്ട്. എല്ലാ ഇന്ത്യക്കാരും സൈനികരെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ്. അതിര്‍ത്തി കാക്കാന്‍ സൈനികരുള്ളിടത്തോളം കാലം രാജ്യത്തെ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണതോതില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്