×

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് – വൈറലായി എഫ് ബി പോസ്റ്റ് മന്ത്രി ചന്ദ്രശേഖരന്‍ മുന്‍ കൈയെടുക്കണം

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് നമ്മുടെ മെഡിക്കൽ കോളേജ് എന്തായി , ഞാൻ പറയാം. കാസർകോഡ് നിന്ന് ഏതാണ്ട് 30 കിലോമീറ്ററോളം ദൂരമുള്ള ബദിയടുക്ക ഉക്കിനടുക്കം എന്ന സ്ഥലത്ത് നിന്നും ഏതാണ്ട് അകത്തേക്ക് പോകണം. നമ്മുടെ മെഡിക്കൽ കോളേജിലെ അവസ്ഥ ഇതാണ്. കോളേജിന്റെ പണി ഏതാണ്ട് പൂർത്തിയാകാറായി എങ്കിലും ഹോസ്പിറ്റലിലെ പണി നടന്നുകൊണ്ടിരിക്കുന്നു. പഠിക്കുന്ന കുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യം ഡോക്ടർമാർക്ക് താമസിക്കാനുള്ള ഫ്ലാറ്റ് കോമ്പൗണ്ട് മറ്റു ആധുനിക സൗകര്യം എല്ലാം ഇനിയും ബാക്കി നിൽക്കുന്നു. ഇതെല്ലാം കഴിയുമ്പോൾ എത്ര വർഷം എടുക്കും ഒരു പിടിയുമില്ല. പ്രാഥമിക സൗകര്യങ്ങൾ ഒന്നും ഇല്ലാതെ മെഡിക്കൽ കോളേജിന് പ്രവർത്തന ക്ഷമമാകാനും പറ്റില്ല. കാസർകോട് നഗരത്തിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥ വെച്ചു നോക്കിയാൽ മംഗലാപുരത്തുള്ള ആശുപത്രികൾ തന്നെയാണ് അഭയം.

കാസർകോട് മണ്ഡലത്തിൽ വരുന്ന ഈ മെഡിക്കൽ കോളേജ് ഏറ്റവും പെട്ടന്ന് പൂർത്തിയാക്കാൻ മുന്നിൽ നിൽക്കേണ്ടത് സ്ഥലം എം.പിയും, എം.എൽ.എ യുമാണ്. ഒപ്പം ജില്ലാ ഭരണാധികാരികൾ ആയ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും ഉത്സാഹിക്കണം. നാട്ടുകാരുടെയും ജില്ലയിലെ മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടെന്നിരിക്കെ ഈ മെല്ലെ പോക്ക് അത്ര ഗുണകരമല്ല. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി പിന്നെ കാസർകോട് ജില്ല കേരളത്തിൽ അല്ലാത്തത് കൊണ്ട് ഇങ്ങോട്ട് തിരിഞ്ഞു നോക്കുകയുമില്ല. പിന്നെ ഉള്ളത് കാസർകോട് ജില്ലയ്ക്കൊരു മന്ത്രി ഉള്ളതാണ്. അദ്ദേഹം സർക്കാരിലെ രണ്ടാമനാണ്. അദ്ദേഹം മുന്നിട്ടിറങ്ങിയാൽ 2020ൽ എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളോടു കൂടിയ സർക്കാർ മെഡിക്കൽ കോളേജ് കാസർകോട് ജില്ലയ്ക്ക് മുതൽ കൂട്ടാകും.

 

രോഗത്തിന് മുന്നിൽ മാത്രമാണ് ജതി മത രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭാഷാ വ്യത്യാസമില്ലാത്തത്. അതിന് വേണ്ടി ജില്ലയിലെ മുഴുവൻ സുമനസ്സുകളും ഇതിന് വേണ്ടി മുന്നിട്ടിറങ്ങണം.

അതിന് മുമ്പ് കാസർകോഡ് നകരത്തിൽ തന്നെയുള്ള നമ്മുടെ ഗവൺമെൻറ്
ഹോസ്പിറ്റൽ കൂടി ആധുനിക സൗകര്യമൊരുക്കിയാൽ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന സാധാരണക്കാർക്ക് ഒരുപാട് ഗുണം ചെയ്യും. മാത്രവുമല്ല, മരിച്ചവരെ മരിച്ചിട്ടില്ല എന്ന് പറഞ്ഞു വെൻറിലേറ്റർ കിടത്തി ലക്ഷങ്ങൾ തട്ടുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ഉള്ള നമ്മുടെ യാത്ര എത്ര അവസാനിപ്പിക്കുകയും ചെയ്യാം.

https://www.facebook.com/900855733427773/posts/1392469620933046/

https://www.facebook.com/900855733427773/posts/1392469620933046/

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top