×

സീറ്റ് വാങ്ങിയവര്‍ മുജാഹീദിന്റെയും കാന്തപുരത്തിന്റെയും പിന്നാലെ.. ദയ കാണിക്കാതെ കരുണയും കണ്ണൂരും

പാലക്കാട് ജില്ലയിലെ കരുണമെഡിക്കല്‍ കോളജ് നടത്തുന്നത് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയായ ഉണ്ണീന്‍ കുട്ടി മൗലവിയാണ്. കരുണ മെഡിക്കല്‍ കേളേജ് നടത്തുന്ന എസ്.ഡി.എ ട്രസ്റ്റിന്റെ ചെയര്‍മാനും ഉണ്ണീന്‍ കുട്ടി മൗലവിയാണ്.കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജിന് പിന്നില്‍ കാന്തപുരം വിഭാഗമാണെ  22 ലക്ഷം മുതല്‍ 50 ലക്ഷം രൂപാ വരെ തലവരി പണം കൊടുത്താണ് രക്ഷിതാക്കള്‍ കരുണയിലും കണ്ണൂരിലും സീറ്റ് കരസ്ഥമാക്കിയിരുന്നത്. നിയമസഭ ബില്ല് പാസാക്കിയാലും ഗവര്‍ണ്ണര്‍ ഒപ്പിടാത്തതിനാല്‍ സുപ്രീംകോടതി ഈ സീറ്റുകള്‍ റദ്ദാക്കിയിരുന്നു. തങ്ങളുടെ കുട്ടികളുടെ രണ്ട് വര്‍ഷക്കാലം നഷ്ടമായിയെന്ന് മാത്രമല്ല ഓരോ കുട്ടിക്കും 50 ലക്ഷത്തോളം രൂപ വീതവും നഷ്ടമായിരിക്കുകയാണ്. ഇവര്‍ സമുദായ സംഘടനകളുടെ ഓഫിസുകളിലും മറ്റും കയറി ഇറങ്ങുകയാണ്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top