ആറ് ലക്ഷം മാത്രം കിട്ടിയെന്നത് ശുദ്ധനുണ; – നിറഞ്ഞു കവിഞ്ഞ ”കരുണ” മ്യൂസിക് ഷോയില്‍ 10000ത്തോളം ആളുകള്‍ – കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടി – അംഗം വി. ഗോപകുമാര്‍
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കരുണ സംഗീതനിശയിലൂടെ പണം പിരിച്ച ശേഷം ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതെ തട്ടിപ്പ് നടത്തിയ ആഷിക് അബുവിനെയും സംഘത്തെയും പറ്റിയുള്ള ആരോപണങ്ങളെ ശരിവച്ച് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം വി. ഗോപകുമാര്‍. ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.
പരിപാടി വന്‍വിജയമായിരുന്നതു കൊണ്ട തന്നെ എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം. കൃത്യതയോടെയുള്ള അന്വേഷണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറയുന്നു. പണമിടപാടുകളെ കുറിച്ച് പ്രതികരിക്കാന്‍ ആഷിക്ക് അബുവും, റിമ്മാ കല്ലിങ്കലും ഇതുവരെ തയ്യാറായിട്ടില്ല.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉള്‍ക്കൊള്ളുന്നത് 9000 ത്തിനും 10000 ഇടയില്‍ ആളുകള്‍. കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം എന്ന പേരില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെയും, ഗായിക ഗായകരെയും എല്ലാം ഉള്‍പ്പെടുത്തി വേദി നിറഞ്ഞു കവിഞ്ഞ ”കരുണ” മ്യൂസിക് ഷോയില്‍ 10000ത്തോളം ആളുകള്‍ ഉണ്ടായിരുന്നു എന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും.
റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5000വും. 5000ത്തിന്റെ 500 ടിക്കറ്റുകള്‍ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തില്‍ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളില്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും. ഇനി ഒരു വാദത്തിനു ഇതില്‍ പകുതിയും സൗജന്യമായി (ഇതുപോലെ ഉള്ള ധനശേഖരണ പരിപാടിയില്‍ ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല) നല്‍കിയതാണ് എന്ന് കരുതിയാല്‍ തന്നെ അത് സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായാണ് നല്‍കുക.
ഈ പരിപാടിക്ക് നല്ല രീതിയില്‍ സ്‌പോണ്‌സര്‍ഷിപ്പും, അതുപോലെ ഇവന്റ് പാര്‍ട്ണര്‍മാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവര്‍ക്ക് ചിലവ് വന്നു എന്നും, പരിപാടി വന്‍ വിജയമായിരുന്നു എന്ന് ഇവര്‍തന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പോലെ ഉള്ള വേദിയില്‍ നിറഞ്ഞ സദസ്സില്‍ നടത്തിയ ഈ പരിപാടിയില്‍ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ് എന്ന് ഞാന്‍ പറയും. വ്യക്തമായ, കുറ്റമറ്റ അന്വേഷണം അനിവാര്യമാണ്. പരിപാടിയില്‍ സഹകരിച്ച എല്ലാവരും… വേദി സൗജന്യമായി നല്‍കിയ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററും, ടിക്കറ്റു വാങ്ങി പരിപാടിക്കെത്തിയ ജനങ്ങളും, സ്‌പോണ്‍സര്‍മാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു… സത്യം അറിഞ്ഞേ തീരൂ… സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടര്‍ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്..
ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്ബയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങള്‍ ഇനി മേലില്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
കപട നാടകങ്ങള്‍ ഇനി മേലില്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്