കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഇടുക്കി ജില്ലയ്ക്കും പ്രാതിനിധ്യം

തൊടുപുഴ: രാജ്യത്ത് ആദ്യമായി രൂപീകരിച്ച കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി കിസാന്‍സഭ ദേശീയ സമിതി അംഗം മാത്യു വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. 36 വര്‍ഷക്കാലമായി കര്‍ഷക സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് വരികയണ് അദ്ദേഹം. നിരവധി കര്‍ഷക സമരങ്ങള്‍ സംഘടിപ്പിക്കുകയുംസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയോര കര്‍ഷകരുടെ അവകാശപോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. ഇതില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് ചികിത്സാ സഹായം, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് സാമ്പത്തിക വായ്പകള്‍, പ്രതിമാസ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ ബോര്‍ഡ് വഴി നടപ്പാക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്