×

കര്‍ഷക ആത്മഹത്യ- മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കണം – ബിഡിജെഎസ് തൊടുപുഴ

കാർഷിക കടങ്ങൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാകണം BDJS തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി

ഇടുക്കി ജില്ലയിലെ കാർഷിക കടങ്ങൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാവണമെന്ന് BDJS തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി 8 കർഷകരാണ് ഇടുക്കി ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത് .സർക്കാർ ഇതൊന്നും കണ്ടതായി ഭവിക്കുന്നില്ല .കാർഷിക കടബാധ്യത മൂലം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം കൊടുക്കാൻ സർക്കാർ അടിയന്തിരമായി തയാറാവണമെന്ന് BDJS നിയോജക മണ്ഡലം പ്രസിഡന്റ് ജയേഷ് വി ആവശ്യപെട്ടു .സഹകരണ ബാങ്കുകൾ വഴി പണം കടം കൊത്ത് കർഷകരെ ആത്മ ഹത്യ യിലേക്ക് തള്ളിവിടുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് ,കോൺഗ്രസ്സ് സർക്കാരുകൾ ആണെന്ന് യോഗം കുറ്റപ്പെടുത്തി .ഇടുക്കി ജില്ലയിലെ കർഷകർ ഭീതിയിലാണ് .വയ്‌പക്കാരുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം ( സർഫാസി നിയമം) റദ്ധാക്കണമെന്ന് യോഗം ആവശ്യപെട്ടു .സർഫാസി നിയമം വഴി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് കേരള സർക്കാർ .ഇത് തിരിച്ചറിയേണ്ടത് കർഷകരാണ് .വോട്ട് മേടിക്കുവാൻ വേണ്ടി കർഷകർക്ക് ഇലക്ഷനാകും പോൾ കപട വാഗ്ദാനം നൽകി വഞ്ചിക്കുകയാണ് ഇടത് വലത് സർക്കാരുകൾ .കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ ഇന്ന് ജില്ലയിൽ പട്ടിണിയിലാണ്. കർഷകർക്ക് വേണ്ടി പ്രഥമ പരിഗണന കൊടുക്കുന്ന കേന്ദ്ര സർക്കാരിനെ മോശക്കാരായി ചിത്രീകരിച്ചു കെണ്ട് ജനങ്ങളെ വഞ്ചിക്കുന്ന ഇടത് ,വലത് സർക്കാരിനെ തിരച്ചറിഞ്ഞ് യുവജനങ്ങളും ,കർഷകരം, BDJS വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിക്ഷേതസമര പരിപാടികളിൽ പങ്കെടുക്കണമെന്ന് യോഗം ആവശ്യപെട്ടു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top