ഖനി പണം; മന്ത്രി പദവി ‘ഓപ്പറേഷന്‍ കര്‍ നാടക.’ സര്‍ക്കാര്‍ രൂപീകരിക്കും- ജാവേഡക്കര്‍
കോണ്‍ഗ്രസും ജനതാദള്ളും ഒരുമിച്ചതോടെ അവര്‍ക്ക് 116 സീറ്റായി. കോണ്‍ഗ്രസിന് 78ഉം ജനതാദള്ളിന് 38ഉം. അതായത് ഒരുമിച്ച് നിന്നാല്‍ 5 കൊല്ലവും ഭരിക്കാനുള്ള ഭൂരിപക്ഷം ഇവര്‍ക്കുണ്ട്. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി ഗവര്‍ണ്ണറുടെ ഒളിച്ചുകളിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭൂരിപക്ഷം തെളിയിക്കാന്‍ വിളിച്ചാല്‍ അവര്‍ അത് തെളിയിക്കും. കോണ്‍ഗ്രസില്‍ അടിനില്‍ക്കുന്ന നിരവധി എംഎല്‍എമാരുണ്ട്. ഇവര്‍ക്ക് കോടികള്‍ വാരി എറിയാന്‍ ബിജെപി തയ്യാറാണ്. ഖനി മുതലാളിമാരുടെ കരുത്തില്‍ മുന്നേറുന്ന ബിജെപിക്ക് പണം പ്രശ്‌നമേ അല്ല. കോണ്‍ഗ്രസിലെ ലിംഗായത്ത് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിക്ക് അനുകൂല നിലപാട് എടുക്കുമെന്ന സൂചനയും ഉണ്ട്. 14ഓളം എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദള്ളില്‍ നിന്നും മറുകണ്ടം ചാടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ഇവരെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാതിരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിന് വേണ്ടി ഈ എംഎല്‍എമാരെ രാജി വയ്‌പ്പിക്കാനാണ് നീക്കം. അങ്ങനെ നിയമസഭയുടെ അംഗബലം 208ലേക്ക് കൊണ്ടുവരിക. അതിന് ശേഷം സഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ മുമ്ബിലുള്ള ആദ്യ തന്ത്രം. ഉപതെരഞ്ഞെടുപ്പ് എത്തുമ്ബോള്‍ രാജിവയ്ക്കുന്നവരെ തന്നെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുക. ഇതാണ് ബിജെപിയുടെ പ്രധാന പ്ലാന്‍. ഗോവയില്‍ വിജയിപ്പിച്ച തന്ത്രമാണ് ഇത്. അല്ലെങ്കില്‍ ജനതാദള്ളില്‍ നിന്ന് പകുതിയിലേറെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കുക. അതിനും ശ്രമം നടക്കുന്നുണ്ട്. ഏത് വിധേനേയും കര്‍ണ്ണാടകയില്‍ അധികാരം പിടിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മോദിയും അമിത് ഷായും. അവരുടെ പണക്കൊഴുപ്പിന് മുമ്ബില്‍ ഒരു നീക്കവും നടത്താന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല. ജനതാദള്ളും സാമ്ബത്തികമായി നല്ല അവസ്ഥയിലല്ല. ഇത് മനസ്സിലാക്കിയാണ് പണമെറിഞ്ഞ് കര്‍ണ്ണാടക പിടിക്കാനുള്ള കളികള്‍.
ഏതെങ്കിലും പാര്‍ട്ടിക്കോ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെന്നതാണു ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാക്കുന്നത്. ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍, ആദ്യം ആരെ ക്ഷണിക്കണമെന്നതു തന്റെ വിവേചനാധികാരമുപയോഗിച്ചു ഗവര്‍ണര്‍ക്കു തീരുമാനിക്കാം. എന്നാല്‍, വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അധികാരപ്രയോഗം നിയമപരമായി നിലനില്‍ക്കുന്നതാവണം. അതു പിന്നീടു കോടതിക്കു പരിശോധിക്കാനും സാധിക്കും. ആര്‍ക്കാണു സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുക? എന്നതാകണം പ്രധാനം. ഇവിടെ ബിജെപിക്ക് 104
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്