ഹിന്ദു യുവാവും ഇസ്ലാം പെണ്‍കുട്ടിയും; ഭീമയ്‌ക്ക് അമലിനേ വേണം; നീതിദേവതയും കടാക്ഷിച്ചു
തൊടുപുഴ: പെണ്‍വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി. ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണ് വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാന്‍ അനുമതി നല്‍കിയത്.
നേരത്തെ തൊടുപുഴ കരിമണ്ണൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ഇരുവരെയും യുവാവിന്റെയും കുടുംബത്തെയും കൊല്ലുമെന്നാണ് പെണ്‍വീട്ടുകാരുടെ ഭീഷണി
തൊടുപുഴയില്‍ ഒന്നിച്ച് ജീവിക്കാന്‍ നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും വധഭീഷണി. ഇരുവരും ഇപ്പോഴുള്ള കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ നുമുന്നിലും ഇരുവരുടെയും വീട്ടുകാരും നാട്ടുകാരും തടിച്ച്‌കൂടിയിരിക്കുകയാണ്. ഇരുവരെയും യുവാവിന്റെയും കുടുംബത്തെയും കൊല്ലുമെന്നാണ് പെണ്‍വീട്ടുകാരുടെ ഭീഷണി
കഴിഞ്ഞ ദിവസമാണ് ഇതരമതസ്ഥയായ പെണ്‍കുട്ടിയുമായി യുവാവ് നാട് വിട്ടത്. ഇതിന് പിന്നലെയാണ് യുവാവിനെയും കുടുംബത്തെയും കൊലപ്പടുത്തുമെന്ന് ഭീഷണിയുമായി പെണ്‍കുട്ടിയുടെ വിട്ടുകാര്‍ രംഗത്തെത്തിയത്. ഇരുവരും എവിടെയെങ്കിലും പോയി ആത്മഹത്യചെയ്യണം അല്ലെങ്കില്‍ കുടുബത്തോടൊപ്പം കൊലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണി. യുവാവ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
ഇവര്‍ നാടുവിട്ടതിന് പിന്നാലെ അഭയംതേടിയെത്തിയത് ചെറുക്കന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടില്‍. എന്നാല്‍ ഇരുവരും രണ്ടു മതത്തില്‍ പെട്ടവരായതുകൊണ്ടും ബന്ധുക്കള്‍ക്ക് അനിഷ്ടമുള്ളതുകൊണ്ടും അമ്മാവന്‍ ഇരുവരെയും ചെര്‍പ്പുളശേരി പൊലീസിന് കൈമാറി.
പൊലീസ് സ്‌റ്റേഷനില്‍വെച്ച് യുവാവെഴുതിയ ഫെയിസ്ബുക്ക് പോസ്റ്റിലാണ് തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുള്ളത്. പെണ്‍കുട്ടിക്ക് വീട്ടില്‍ നിന്നുണ്ടായ പീഡനം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ട് എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
യുവതിയുടെ പിതാവ് ഫോണിലൂടെ വധഭീഷണി സന്ദേശമയച്ചതായി യുവാവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.കഴിഞ്ഞ പതിനഞ്ച് ദിവസംമുന്‍പ് പത്രവാര്‍ത്ത കണ്ടില്ലെ ഞാനിനി ജീവിക്കുന്നത് തന്നെ നിങ്ങളെ കൊല്ലാന്‍ വേണ്ടിയാണെന്ന് യുവതിയുടെ പിതാവ് യുവാവിനും സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൊടുപുഴ ചെറുതോട്ടുംകര സ്വദേശി അമല്‍ അജയനും ചിലവ് സ്വദേശി ബീമാ നാസറും അമലിന്റെ പാലക്കാടുള്ള ബന്ധുവീട്ടില്‍ അഭയം തേടിയത്. ഇന്നലെ രാത്രിയായിരുന്നു ഇവരെ പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇടുക്കിയിലെ കരിമണ്ണൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയത്. മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം. ഇത് കോടതി അംഗീകരിച്ചു.
ഇരുവരെയും എവിടെ കണ്ടാലും കൊന്നുകളയുമെന്നും യുവാവിന്റെ സഹോദരിയെ അടക്കം വധിക്കുമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂടി വെളിപ്പെടുത്തിയപ്പോളാണ് സംഭവം പുറംലോകം അറിയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്