×

ചീട്ടുകളിക്കിടെ തര്‍ക്കം വയോധികനെ സുഹൃത്ത് കോടാലിക്കടിച്ച്‌ കൊന്നു

ഇടുക്കി : ചീട്ടുകളിക്കിടെ തര്‍ക്കം വയോധികനെ സുഹൃത്ത് കോടാലിക്കടിച്ച്‌ കൊന്നു. തണ്ണിപാറ ജാനകിമന്ദിരത്തിലെ 73കാരനായ രാമഭദ്രന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും സുഹൃത്തുമായ ജോര്‍ജുകുട്ടിയാണ് രാമഭദ്രനെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രതിയുടെ വീട്ടില്‍വെച്ച്‌ കോടാലിക്കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. ഇവര്‍ എല്ലാ ദിവസവും രാത്രിയില്‍ മദ്യപിക്കുകയും ചീട്ട് കളിക്കുകയും ചെയ്യാറുണ്ട്. ഇന്നലെ രാത്രിയില്‍ കളിക്കുന്നതിനിടെ മദ്യപിച്ച്‌ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഏറ്റ് മുട്ടുകയായിരുന്നു. രാമഭദ്രനെ ജോര്‍ജ് കുട്ടി കോടാലികൊണ്ട് തലയ്ക്ക് അടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു.

ഇതിനിടെ ജോര്‍ജുകുട്ടിക്ക് പരിക്കേറ്റിരുന്നു. ജോര്‍ജ്ജുകുട്ടി ആശുപത്രിയില്‍ പോകുന്നതിനായി അനുജന്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തിയ കമ്ബംമെട്ട് പോലീസ് രാമഭദ്രനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.വ്യാജ മദ്യം നിര്‍മിച്ച്‌ കഴിച്ച ശേഷമാണ് ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ പ്രതിയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കട്ടപ്പന ഡിവൈഎസ്പി, കമ്ബംമെട്ട് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top