സ്വര്‍ണ്ണക്കടത്തു കേസില്‍ കൊടുവള്ളിയിലെ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍. ഫൈസലിന്റെ വീട് റെയ്ഡ് ചെയ്ത് ശേഷമാണ് കസ്റ്റംസ് അധികൃതര്‍ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. കൊടുവള്ളി നഗരസഭയിലെ ഇടതു മുന്നണി കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. വ്യവസായി കൂടിയായ കാരാട്ട് ഫൈസല്‍ ഇതിന് മുമ്ബ് പലതവണ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായിരുന്നു.
നേരത്തെ ഇദ്ദേഹം വിവാദ നായകനായത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുമ്ബു നടത്തിയ ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാര്‍ വിവാദത്തിലായപ്പോഴാണ്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കൊടുവള്ളിയില്‍ കോടിയേരിയുടെ സഞ്ചാരം. സ്വര്‍ണ്ണക്കടത്തു കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്