×

കണ്ണന്താനത്തെ സര്‍വ്വക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ – രമേശ് ചെന്നിത്തല.

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തോട് പ്രധാന മന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി കേന്ദ്ര മന്ത്രി കണ്ണന്താനവുമായി ചര്‍ച്ച നടത്തിയതും സര്‍വ്വ കക്ഷി സംഘത്തിന് നല്‍കാത്ത ഉറപ്പുകള്‍ നല്‍കിയതും കണ്ണന്താനം അത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായിപ്പോയെന്നും ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല ഇതൊന്നും. ചെന്നിത്തല പറഞ്ഞു.

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രതിനിധി ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയാണ്.

അദ്ദേഹം കൂടി ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിലേക്കാണ് പരാതിയുമായി സര്‍വ്വകക്ഷി സംഘമെത്തിയത്. ആ നിലയ്ക്ക് മന്ത്രിയായ കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ? കേരളത്തില്‍ നിന്ന് സംഘമെത്തുമ്പോള്‍ മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top