×

വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്; വിചാരണയ്ക്കിടയില്‍ വന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വിധി- പന്തളം രാജകുടുംബം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമേന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന ക്ഷേത്ര് തന്ത്രി കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു. എന്നാല്‍ വിധി നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. വിധി അംഗീകരിക്കുന്നുവെന്നെങ്കിലും കേസിന്റെ വിചാരണയ്ക്കിടയില്‍ വന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സുപ്രീം കോടതി വിധിയെന്ന് പന്തളം രാജകുടുംബം പ്രതിനിധി ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

വിധി അംഗീകരിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു.വാദ-പ്രതിവാദങ്ങള്‍ക്ക് പരമോന്നത നീതി പീഠം തീര്‍പ്പുകല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലത്ത് നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ അതുപോലെ തുടരണമെന്നാണ് ദേവസ്വം ബോര്‍ഡ് സമീപനം സ്വീകരിച്ചത്. വിധി പകര്‍പ്പ് കിട്ടിയ ശേഷം ദേവസ്വം ബോര്‍ഡ് പ്രശ്‌നം ചര്‍ച്ച ചെയ്യാം. വിധി നടപ്പിലാക്കാനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ബോര്‍ഡ് ചെയ്യേണ്ടത്. സ്ത്രീ പ്രവേശനം വരുമ്ബോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍, സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവ സര്‍ക്കാരുമായി കൂടിയാലോചിക്കും. തന്ത്രിയുടെയും, പന്തളം കൊട്ടാരത്തിന്റെയും കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടാായിരിക്കും തുടര്‍ നടപടികളെന്നും അദ്ദേഹം പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top